Entertainment

എന്നോട് ഈ ഒന്‍പത് കാര്യങ്ങള്‍ സംസാരിച്ചത് ഇവര്‍ രണ്ടുപേര്‍ മാത്രം; സെയിഫും സുശാന്തും തമ്മിലുള്ള സമാനതയെക്കുറിച്ച് സാറ അലി ഖാന്‍

ഇരുവരുടെയും അവസാന സമാനതയും സാറ തിരിച്ചറിഞ്ഞു, 'ദില്‍ബെച്ചാരെ'

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് നിങ് രജ്പുത് അഭിനയിച്ച അവസാന ചിത്രം ദില്‍ബെച്ചാരെ റിലീസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് നടനെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. നടി സാറ അലി ഖാനും സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. സുശാന്തും സാറയുടെ അച്ഛനും നടനുമായ സെയിഫും തമ്മിലുള്ള സമാനതയെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നടി പറയുന്നത്.

സാര്‍ട്ടെ, വാന്‍ ഗോഗ് (വിഖ്യാത ചിത്രകാരന്‍) തുടങ്ങി ഒന്‍പതോളം കാര്യങ്ങള്‍ തന്നോട് സംസാരിച്ച രണ്ട് മാന്യന്‍മാര്‍ ഇവര്‍ മാത്രമാണെന്ന് കുറിച്ച് സെയിഫിന്റെയും സുശാന്തിന്റെയും ചിത്രം പങ്കുവച്ചിരിക്കുകയാണ് സാറ.

ഭൂതക്കണ്ണാടിയെയും നക്ഷത്രസമൂഹത്തെയും ഗിറ്റാറിനെയും കുറിച്ചൊക്കെയാണ് ഇവര്‍ സാറയുമായി ഒരേപോലെ സംസാരിച്ചത്. ക്രിക്കറ്റും, പിങ്ക് ഫ്‌ളൊയിഡും മുതല്‍ അഭിനയിക്കാനുള്ള സാങ്കേതികത്വത്തെക്കുറിച്ചും ഇവര്‍ പറഞ്ഞിരുന്നതായി സാറ കുറിച്ചു. ഒടുവില്‍ ഇരുവരുടെയും അവസാന സമാനതയും സാറ തിരിച്ചറിഞ്ഞു, ദില്‍ബെച്ചാരെ. സുശാന്ത് നായകനായ ഈ ചിത്രത്തില്‍ സെയിഫും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT