Entertainment

'എന്റെ അച്ഛൻ വരുന്നുണ്ട്', ബ്ലാക്ക് ബോർഡിൽ എഴുതി അല്ലി, മറുപടിയുമായി പൃഥ്വിരാജ്; വിഡിയോ

താരത്തിന്റെ തിരിച്ചുവരവിനായി മകൾ അല്ലിയും ഭാര്യ സുപ്രിയ‌യും കാത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ടനാളത്തെ കാത്തിരിപ്പിന് ഒടുവിൽ നടൻ പൃഥ്വിരാജ് നാട്ടിലേക്ക് മടങ്ങിയെത്തുകയാണ്. പ്രതിസന്ധികളെയെല്ലാം മറികടന്ന് ജോർദാനിലെ മരുഭൂമിയിൽ നിന്നുള്ള ആടുജീവിതത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് താരം എത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി മകൾ അല്ലിയും ഭാര്യ സുപ്രിയ‌യും കാത്തിരിക്കുകയാണ്. ഇപ്പോൾ ഡാഡയുടെ മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് അല്ലി. അച്ഛന്റെ തിരിച്ചുവരവ് കുറിക്കുന്ന അല്ലിയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

എന്റെ അച്ഛൻ വരുന്നു എന്ന് ബ്ലാക്ക് ബോർഡിൽ എഴുതുന്ന അല്ലിയുടെ വിഡിയോ ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. മകളെയും ഭാര്യയും കാണാനുള്ള തിരക്കിലാണ് പൃഥ്വിരാജും. തിരിച്ചെത്തി ക്വാറന്റീൻ പൂർത്തിയാക്കി എന്റെ രാജകുമാരിയുടേയും രാഞ്ജിയുടേയും അടുത്തെത്താൻ കാത്തിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് മറുപടിയായി കുറിച്ചത്. പൂർണിമ ഇന്ദ്രജിത്തും അല്ലിയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കളെ കാത്തിരിക്കുന്ന എല്ലാ കുഞ്ഞുമക്കളേയും ഓർത്തുകൊണ്ടാണ് പൂർണിമ വിഡിയോ പോസ്റ്റ് ചെയ്തത്. വല്യമ്മയുടെ സ്നേഹം അറിയിക്കാനും പൂർണിമ മറന്നില്ല. 

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായാണ് താരം ജോർദാനിൽ എത്തിയത്. എന്നാൽ കൊറോണ പടർന്നു പിടിച്ചതോടെ ഷൂട്ടിങ് തടസപ്പെടുകയായിരുന്നു. എന്നാൽ എല്ലാ തടസങ്ങളേയും മറികടന്ന് അവർ ഷൂട്ടിങ് പൂർത്തിയാക്കി. നാട്ടിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുകയാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്