Entertainment

'എന്റെ കണ്ണുകളെ നിന്നെപോലെ മറ്റാരും മുറുകെപിടിക്കില്ല', ലോക്ഡൗൺ ഫോട്ടോഷൂട്ടുമായി നടി നന്ദന വർമ്മ; ചിത്രങ്ങൾ

കറുപ്പ് നിറത്തിലുള്ള പ്രിന്റഡ് സ്ലീവ്ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്പി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന വർമ്മ. ആമിനയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് നിരവധി താരങ്ങൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ബോൾ ആൻഡ് മോഡേൺ ലുക്കിലെത്തി അനുശ്രിയും, ​ഗൗണിൽ തിളങ്ങിയ മീര നന്ദനും മുതൽ അനാർക്കലി, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ നീളുന്ന നിരയിലേക്കാണ് ഇപ്പോൾ നന്ദനയും. കറുപ്പ് നിറത്തിലുള്ള പ്രിന്റഡ് സ്ലീവ്ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ലെയിസ് ഉപയോ​ഗിച്ചുള്ള സീ ത്രൂ പാർട്ടീഷനാണ് ​ഗൗണിന്റെ ഹൈലൈറ്റ്.

അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയാണ് നന്ദന അഭിനയിച്ച് റിലീസായ ഏറ്റവും പുതിയ ചിത്രം. സൺഡേ ഹോളിഡേ, ആകാശമിഠായി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം