Entertainment

'എന്റെ കണ്ണ് നിറഞ്ഞൊഴുകി, ഉസ്താദ് ഹോട്ടലിലെ ഡിക്യൂന്റെ അവസ്ഥയായിരുന്നു അപ്പോള്‍'; ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് നടി ശാലിന്‍  

'റോഡിലേക്കിറങ്ങിയപ്പോള്‍ പരിചയമില്ലാത്തവര്‍പോലും ആശംസകള്‍ നേര്‍ന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ നടിയാണെന്ന് അറിയില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ ധാരാളം ആരാധകരെ നേടിയെടുത്ത നടിയാണ് ശാലിന്‍ സോയ. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും യാത്രകളും സൗഹൃദവുമൊക്കെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന താരം അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ശാലിന്റെ ജന്മദിനാഘോഷത്തെക്കുറിച്ചായിരുന്നു കുറിപ്പ്. എല്ലാ വര്‍ഷവും വലിയ ആഘോഷമായി കൊണ്ടാടുന്ന തന്റെ ജന്മദിനം ഇക്കുറി തികച്ചും വ്യത്യസ്തമായിരുന്നെന്നാണ് ശാലിന്റെ വാക്കുകള്‍. 

'എന്റെ ഓരോ ജന്മദിനവും എന്റെ വിവാഹം പോലെയാണ് ഞാന്‍ ആഘോഷിക്കാറ്. അത്ര പ്രിയപ്പെട്ടതാണ് എനിക്ക് പിറന്നാളാഘോഷങ്ങള്‍. എന്നാല്‍ ഇത്തവണ ജന്മദിനത്തിന് ഞാന്‍ എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമല്ലായിരുന്നു. ഒരു കൂട്ടം കുട്ടികള്‍ക്കൊപ്പം ആയിരിക്കുമ്പോഴായിരുന്നു ബര്‍ത്ത് ഡേ. അവര്‍ 'ഹിപ്പി ബര്‍ത്ത് ഡേ ശാലിന്‍ ദീദീ' എന്ന് ഒച്ചയിടുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. റോഡിലേക്കിറങ്ങിയപ്പോള്‍ പരിചയമില്ലാത്തവര്‍പോലും ആശംസകള്‍ നേര്‍ന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ നടിയാണെന്ന് അറിയില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. അത് എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരുന്നു അത്. ഭക്ഷണത്തിന് ശേഷം നന്ദി പറയാന്‍ കുട്ടികള്‍ വീണ്ടും എന്റെ അടുത്തുവന്നു. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖര്‍ സല്‍മാന്റെ അവസ്ഥയായിരുന്നു അപ്പോഴെനിക്ക്', ശാലിന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT