Entertainment

സണ്ണി ലിയോണ്‍ എന്റെ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് നല്‍കി: രാഖി സാവന്ത്

വിളിക്കുന്നവരോട് തന്റെ നമ്പര്‍ എങ്ങനെ ലഭിച്ചു എന്നു ചോദിക്കുമ്പോള്‍ സണ്ണി ലിയോണിന്റെ പേരാണ് എല്ലാവരും പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് നല്‍കിയെന്നാണ് രാഖി സാവന്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക് വരാരുണ്ടെന്നും രാഖി വെളിപ്പെടുത്തി. 

'എന്റെ വീഡിയോ വേണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. കൈ നിറയെ പ്രതിഫലം തരാമെന്നാണ് ഓഫര്‍. ഞാന്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയാണ്. എന്റെ മൂല്യങ്ങളെ കുറിച്ച് ഉത്തമബോധ്യമുളള പെണ്‍കുട്ടി. മരിച്ചാലും ഇത്തരമൊരു പണിയെടുക്കാന്‍ എനിക്ക് താത്പര്യമില്ല'- രാഖി വ്യക്തമാക്കി. വിളിക്കുന്നവരോട് തന്റെ നമ്പര്‍ എങ്ങനെ ലഭിച്ചു എന്നു ചോദിക്കുമ്പോള്‍ സണ്ണി ലിയോണിന്റെ പേരാണ് എല്ലാവരും പറയുന്നത് എന്നും രാഖി വെളിപ്പെടുത്തി. 

സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സണ്ണി ലിയോണിനെ അഭിനന്ദിച്ചു കൊണ്ട് രാഖി ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അഭിന്ദനങ്ങള്‍ക്കൊപ്പം തന്നെ സണ്ണിയെ ചൊടിപ്പിക്കുന്ന ചോദ്യങ്ങളും വിഡിയോയില്‍ രാഖി ചോദിച്ചിരുന്നു. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സണ്ണി പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് തന്നെ വിളിക്കുകയും തന്നോട് അസൂയ തോന്നുന്നുവെന്നോ ചോദിച്ചതായും രാഖി ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT