Entertainment

'എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു': തുറന്നുപറഞ്ഞ് സംയുക്ത 

പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിർത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തീവണ്ടി എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തി മലയാളസിനിമപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സംയുക്ത മേനോന്‍. പുകവലിക്കാരനായ നായകന്റെ ദുസ്വഭാവം ശക്തമായി എതിർക്കുന്ന കഥാപാത്രമാണ് സംയുക്ത അവതരിപ്പിച്ച 'ദേവി'. ടൊവിനോയെ പലതവണ മുഖത്തടിക്കുന്ന ചിത്രത്തിലെ രം​ഗങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്ന ആളാണ് താൻ എന്ന് സംയുക്ത വ്യക്തമാക്കുന്നു. 

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിനിടയിൽ 'ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ?' എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഈ ചോദ്യത്തിന് 'ഉണ്ട്' എന്നായിരുന്നു സംയുക്തയുടെ മറുപടി. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിർത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. "ആ വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ എന്നോടു മോശമായി സംസാരിച്ചു. അതാണ് അടിക്കാന്‍ കാരണം",  സംയുക്ത പറയുന്നു.

സംഭവം സംയുക്ത വിവരിക്കുന്നതിങ്ങനെ, "എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. അതുകൊണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുന്നുണ്ടായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ല. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല." സംയുക്ത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം