Entertainment

'എന്റെ പാന്റ്‌സ് ജോഗിങിന് പോയിരിക്കുകയാണ്, കണ്ടെത്തിത്തരുമോ പ്ലീസ്..'; പരിഹാസക്കമന്റിന് മറുപടിയുമായി അമല

ട്രൗസര്‍ ധരിച്ച് തോണി തുഴയുന്ന അമലയോട് 'പാന്റ്‌സ് എവിടെ' എന്ന ചോദ്യവുമായി ഒരാളെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമത്തില്‍ പരിഹാസക്കമന്റുമായി രംഗത്തെത്തിയ 'ആരാധകനെ' കണ്ടം വഴിയോടിച്ച് നടി അമലാ പോള്‍. വള്ളത്തിലിരുന്ന് തുഴഞ്ഞ് പോകുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആയിരത്തിലധികം ലൈക്കുകള്‍ വന്നതിന് പിന്നാലെ പിന്തുണയുമായി കമന്റ് ബോക്‌സിലും ആരാധകരെത്തി.  

ഇതിനിടയിലാണ് ട്രൗസര്‍ ധരിച്ച് തോണി തുഴയുന്ന അമലയോട് 'പാന്റ്‌സ് എവിടെ' എന്ന ചോദ്യവുമായി ഒരാളെത്തിയത്. ഗുണ സിംഗര്‍ എന്ന ഐഡിയില്‍ നിന്ന് വന്ന ചോദ്യത്തിന് എപ്പിക് റിപ്ലെയാണ് താരം നല്‍കിയത്.

'എന്റെ പാന്റ്‌സ് ജോഗിങിന് പോയിരിക്കുകയാണ്. ഒന്ന് കണ്ടു പിടിച്ചുതരാമോ , പ്ലീസ് എന്നായിരുന്നു അമലയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി. ഇതിന് പിന്നാലെ താന്‍ അമലയുടെ ആരാധകനാണ് എന്നും വെറുതേ ചോദിച്ചതാണെന്നും പറഞ്ഞ് ' ആരാധകന്‍' തടി തപ്പി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

ഓട്ടത്തില്‍ ഓഫാക്കും, ഇ-റിക്ഷകള്‍ക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ