Entertainment

എന്റെ പെണ്ണ് കാണൽ, മധുരമായ ഓർമ്മകൾ പങ്കുവച്ച് മുക്ത 

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

അഞ്ച് വർഷം മമ്പ് നടന്ന മധുരമായ ഒരു ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നടി മുക്ത. 'എന്റെ പെണ്ണ് കാണൽ' എന്ന് കുറിച്ച് ഭർത്താവ് റിങ്കു ടോമിയും കുടുംബവും വീട്ടിലേക്കെത്തിയ ദിനത്തിന്റെ വിശേഷങ്ങളാണ് മുക്ത ആരാധകരുമായി പങ്കുവച്ചത്. അന്ന് പകർത്തിയ ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. 

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. കിയാര എന്നാണ് ഇവരുടെ മകളുടെ പേര്. 

2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു