Entertainment

'എന്റെ പൊന്നോമന'; പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവച്ച് അസിന്‍

മകള്‍ക്ക് ഏറെ ഇഷ്ടമുളള നീല നിറത്തിലാണ് ആരിന്റെ ഡ്രസ്സും അലങ്കാരങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി അസിന്‍. വിശേഷങ്ങള്‍ക്കെല്ലാം തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ ആരിന്റെ ജന്മദിനാഘോഷ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.

മകള്‍ക്ക് ഏറെ ഇഷ്ടമുളള നീല നിറത്തിലാണ് ആരിന്റെ ഡ്രസ്സും അലങ്കാരങ്ങളും. അക്വ തീമിലൊരുക്കിയിരിക്കുന്ന വേദിയുടെ പശ്ചാത്തലത്തില്‍ ഡോള്‍ഫിന്‍ മാതൃകകളും നീല ബലൂണുകളും ചിത്രത്തില്‍ കാണാം. നീരാളി രൂപങ്ങളുളള കസ്റ്റമെയ്ഡ് കേക്കാണ് മകള്‍ക്കായി അസിന്‍ ഒരുക്കിയിരിക്കുന്നത്.

വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ഡല്‍ഹിയിലാണ് താമസം. 2016 ലാണ് അസിന്‍ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. ഹൗസ് ഫുള്‍ 2 ന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് അസിനും രാഹുലും തമ്മില്‍ കാണുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തി. 2017 ലാണ് മകള്‍ ആരിന്റെ ജനനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു