Entertainment

'എന്റെ പ്രിയപ്പെട്ട ചെക്കന്മാര്‍'; കടലില്‍ കളിച്ച് നസ്രിയയും ഫഹദും ഒപ്പം ഓറിയോയും

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൂവരും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയര്‍ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും നസ്രിയയും ഫഹദും ഇപ്പോഴും വെക്കേഷന്‍ മൂടിലാണ്. വളര്‍ത്തുനായ ഓറിയോക്കൊപ്പം കടലുകാണാന്‍ ഇറങ്ങിയിരിക്കുകയാണ് താരദമ്പതികള്‍. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൂവരും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവെച്ചത്. 

നസ്രിയയും ഫഹദും കടലില്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ ഇരുവരും തിരിച്ചു കയറുന്നതും കാത്ത് കരയില്‍ നില്‍ക്കുകയാണ് ഓറിയോ. ലൈഫ് ഈസ് ഗുഡ്, മൈ ഫേവറേറ്റ് ബോയ്‌സ് എന്നീ ഹാഷ്ടാഗിലാണ് നസ്രിയ ചിത്രങ്ങള്ഡ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ഫാമിലി ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

ഇരുവരും പോകുന്നിടത്തെല്ലാം സ്ഥിരം സാന്നിധ്യമാണ് ഓറിയോ. അടുത്തിടെ വെക്കേഷന് പോയപ്പോഴും നായക്കുട്ടിയും ഫഹദിനും നസ്രിയക്കുമൊപ്പമുണ്ടായിരുന്നു. ഓറിയോക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന മാലിക്കില്‍ അഭിനയിക്കുകയാണ് ഫഹദ്. ചിത്രത്തില്‍ അഭിനയിക്കാന്‍ 20 കിലോയില്‍ അധികം ഭാരമാണ് ഫഹദ് കുറച്ചത്. അന്‍വര്‍ റഷീദിന്റെ ട്രെന്‍സാണ് നസ്രിയയുടെ പുതിയ ചിത്രം. ഫഹദാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21