Entertainment

'എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു, അടുത്തത് മകളാകും, കുടുംബം തകർത്തതിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ'

ലഹരികടത്ത് കേസിൽ നടിയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി അറസ്റ്റിനു പിന്നാലെ റിയയും അറസ്റ്റിലാവുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബ‌ർത്തിക്കും കുടുംബത്തിനും കുരുക്ക് മുറുകുകയാണ്. ലഹരികടത്ത് കേസിൽ നടിയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി അറസ്റ്റിനു പിന്നാലെ റിയയും അറസ്റ്റിലാവുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. മകന്റെ അറസ്റ്റിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് റിയയുടെ അച്ഛൻ റിട്ടയേര്‍ഡ് ലെഫ്. കേണല്‍ ഇന്ദ്രജിത് ചക്രബര്‍ത്തി. ഒരു ഇടത്തരം കുടുംബത്തെ തകർത്തതിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. 

'അഭിനന്ദനങ്ങള്‍ ഇന്ത്യ. നിങ്ങള്‍ എന്‍റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്‍റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങള്‍ തകര്‍ത്തുകളഞ്ഞത്. നീതി ലഭിക്കണം എന്ന പേരില്‍ എല്ലാം ന്യായീകരിക്കാം, ജയ് ഹിന്ദ്' എന്നാണ് ഇന്ദ്രജിത് ചക്രബര്‍ത്തി പറഞ്ഞത്. 

നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസിൽ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഷൗവിക് ചക്രബർത്തിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സുശാന്തിന്‍റെ മുൻ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിരുന്നു. അതിനിടെ ലഹരികടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് റിയയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ റിയ ചക്രബര്‍ത്തിക്ക് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് നല്‍കി. ഇന്ന് രാവിടെ 10 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രബര്‍ത്തിക്കും സമന്‍സ് നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT