Entertainment

'എന്റെ മകന് ക്രിക്കറ്റ് ഇഷ്ടമല്ല, ഞാനാണതിന് കാരണക്കാരന്‍': അക്ഷയ്കുമാര്‍

തന്റെ ഏക മകന്‍ ആരവിന് ക്രിക്കറ്റ് ഇഷ്ടമല്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല, ആരവ് ഏറ്റവുമധികം വെറുക്കുന്നതും ക്രിക്കറ്റ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം അക്ഷയ്കുമാര്‍ കടുത്ത ക്രിക്കറ്റ് ആരാധകനാണ്. അതിലുപരി ക്രിക്കറ്റ് കളിക്കാനും താരത്തിന് ഇഷ്ടമാണ്. എന്നാല്‍ തന്റെ ഏക മകന്‍ ആരവിന് ക്രിക്കറ്റ് ഇഷ്ടമല്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല, ആരവ് ഏറ്റവുമധികം വെറുക്കുന്നതും ക്രിക്കറ്റ് ആണ്.

അക്ഷയ് ഏറെ സമയം ക്രിക്കറ്റ് കാണാനായി ചിലവഴിക്കുന്നതാണ് ആരവിനെ വെറുപ്പിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അക്ഷയ് തന്റെ ക്രിക്കറ്റ്‌പ്രേമവും മകന്റെ ക്രിക്കറ് വിധ്വേഷവും വെളിപ്പെടുത്തിയത്. 

'എന്റെ മകന് ക്രിക്കറ്റ് ഇഷ്ടമല്ല. പക്ഷെ എന്റെ മകള്‍ നിതാര ക്രിക്കറ്റ് പ്രേമിയാണ്. അവള്‍ക്ക് ആറ് വയസേ ആയിട്ടുള്ളൂ. പക്ഷെ ക്രിക്കറ്റ് അവള്‍ക്ക് ഇഷ്ടമാണ്... എന്റെ മകന്‍ ക്രിക്കറ്റ് വെറുക്കുന്നതിന് കാരണം ഞാന്‍ ഏറെ നേരം അത് കാണും എന്നത് കൊണ്ടാണ്. പക്ഷെ എന്റെ മകള്‍ക്ക് ഞാന്‍ ക്രിക്കറ്റ് കാണുന്നത് ഇഷ്ടമാണ്, കാരണം അങ്ങനെ അവള്‍ക്കും അത് കാണാന്‍ അവസരം ലഭിക്കുകയാണല്ലോ'. അക്ഷയ് വ്യക്തമാക്കി. 

'ഞാന്‍ എന്റെ സ്‌കൂളിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടിട്ടുണ്ട്. സാധാരണ കളിക്കാരെ തിരഞ്ഞെടുക്കുന്നത് അവരുടെ ബാറ്റിങ്ങിലും ബോളിങ്ങിലും ഉള്ള കഴിവ് കണ്ടിട്ടാണ്. പക്ഷേ  എന്നെ ടീമിലെടുത്തത് എന്റെ ഫീല്‍ഡിങ്ങിലുള്ള കഴിവ് കണ്ടിട്ടാണ്..അന്ന് അവര്‍ പറയാറുണ്ടായിരുന്നു ഈ കുട്ടി നന്നായി ഫീല്‍ഡ് ചെയ്യും, ഓടി നടന്നു ബൗണ്ടറികള്‍ തടയുമെന്നൊക്കെ'- അക്ഷയ് പറയുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT