Entertainment

'എന്റെ രാജകുമാരി'; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകർക്കിടയിൽ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മകൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹ​ൻലാൽ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

'പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ  രാജകുമാരിക്ക് ഹാപ്പി ബര്‍ത്ത്ഡേ'  മോഹന്‍ലാല്‍ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റിന് താഴെ സിനിമനടന്മാർ ഉൾപ്പ‌െട നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ‌‌

അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകർക്കിടയിൽ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. വിസ്മയ എന്നാണ് മോഹൻലാലിന്റെ പേര്. ഇത് മായ എന്നാക്കി മാറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മായ മോഹൻലാൽ എന്ന പേരിലാണ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും ഉള്ളത്. സാഹിത്യത്തിലും കലയിലുമാണ് താരപുത്രി വിസ്മയം തീർക്കുന്നത്. അടുത്തിടെ തന്റെ കവിതകളും ചിത്രങ്ങളും പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്