Entertainment

'എന്റെ വില്ലന്‍ ബുദ്ധിയുള്ളവനാണ്'; ധനുഷുമായി കൊമ്പുകോര്‍ക്കാന്‍ ടൊവിനോ; 21 ന് മാരി 2 എത്തും

ടൊവിനോയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഡപിടിച്ച മുടിയും പച്ചകുത്തിയ ശരീരവുമുള്ള വില്ലന്‍. മാരി 2 വില്‍ ധനുഷിന്റെ എതിരാളി അത്ര ചെറിയവനല്ല. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിന്റെ വില്ലന്‍ കഥാപാത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ടൊവിനോയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്. ധനുഷും ടൊവിനോയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

മാരി 2 വില്‍ ബീജ എന്ന വില്ലന്‍ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തലയില്‍ ആള്‍ത്താമസമില്ലാത്ത വില്ലനല്ല ബീജ. ബുദ്ധിയുള്ള വില്ലനാണ് ബീജ എന്നാണ് ടൊവിനോ തോമസ് പറയുന്നത്. വളരെ മനോഹരമായാണ് ധനുഷ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത് എന്നാണ് ടൊവിനോ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ധനുഷ് എന്നാണ് ടൊവിനോ പറയുന്നത്. 

ഒരു പ്രദേശത്തെ ഗുണ്ടയായ മാരിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സംവിധായകന്‍ ബലാജി മോഹന്‍ രണ്ടാം ഭാഗം ഒരുക്കിയത്. ബാലാജിയുടെ സംവിധായക മികവിനേയും ടൊവിനോ പുകഴ്ത്തി. ബാലാജി വളരെ ശാന്ത സ്വഭാവമുള്ള മികച്ച സംവിധായകനാണെന്നും തന്റെ നടന്മാരെക്കൊണ്ട് എങ്ങനെ അഭിനയിപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും ടൊവിനോ പറഞ്ഞു. 

തെന്നിന്ത്യന്‍ താരം സായി പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍ വിനോദ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യത്തെ മാരിയില്‍ ഗായകന്‍ വിജയ് യേശുദാസാണ് വില്ലനായി എത്തിയത്. മികച്ച പ്രകടനമാണ് വിജയ് കാഴ്ചവെച്ചത്. ഡിസംബര്‍ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി