Entertainment

'എന്റെ വീഴ്ചയറിഞ്ഞ് എവിടുന്നോ നമ്പർ വാങ്ങി വിളിച്ചു, തിരിഞ്ഞു കിടക്കാൻ കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാൻസ് കളിച്ചു'

അനൂപ് മേനോന്റെ പിറന്നാൾ ദിനത്തിലാണ് പിന്തുണയായി കൂടെനിന്ന താരത്തെക്കുറിച്ച് നിർമൽ വാചാലനായത്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലുണ്ടായ വലിയ തകർച്ചയിൽ നിന്നും എഴുന്നേറ്റ് വരുവാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും പോസറ്റീവ് എനർജി തന്നത് അനൂപ് മേനോനാണെന്ന് നടൻ നിർമൽ പാലാഴി. അനൂപ് മേനോന്റെ പിറന്നാൾ ദിനത്തിലാണ് പിന്തുണയായി കൂടെനിന്ന താരത്തെക്കുറിച്ച് നിർമൽ വാചാലനായത്. തന്നെ നേരിട്ട് പരിചയം പോലും ഇല്ലാതിരുന്നിട്ടും വീണെന്ന് അറിഞ്ഞപ്പോൾ എവിടുന്നോ നമ്പർ വാങ്ങി വിളിച്ചു ആശ്വസിപ്പിക്കുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് കരുതിയിരുന്ന തനിക്ക് ആത്മവിശ്വാസം മാത്രമല്ല അവസരങ്ങളും അദ്ദേഹം നൽകിയെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ നിർമൽ പറയുന്നു.

നിർമൽ പാലാഴിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

ചില ആളുകൾ ജീവിതത്തിൽ ഒരുപാട് പോസറ്റീവ് എനർജി തരും എന്റെ ജീവിതത്തിൽ ഒരു വലിയ തകർച്ചയിൽ നിന്നും എഴുന്നേറ്റ് വരുവാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും പോസറ്റീവ് എനർജി തന്നിട്ടുള്ള ആളാണ് അനൂപേട്ടൻ . ഞാൻ ആക്സിഡന്റ പറ്റി ശാരീരികമായും മാനസികമായി തളർന്നു കിടക്കുമ്പോൾ ആണ് ഒരു ഫോൺ,  ഹലോ ആരാ എന്നു ചോദിച്ചപ്പോൾ നിർമ്മൽ ഇത് അനൂപ് മേനോൻ ആണ് എന്ന് റീപ്ലൈ. എനിക്ക് ആകെ കിളിപോയി. ഒരുപാട് സിനിമയിൽ കണ്ടു ഞങ്ങൾ നാട്ടിൽ സുഹൃത്തുക്കൾ ചർച്ച ചെയ്യാറുണ്ടായിരുന്നു ഈ മനുഷ്യൻ എന്ത് കൂൾ ആയിട്ടാ അഭിനയിക്കുന്നത്. മൂപ്പര് ഈ ക്യാമറയും മുന്നിലെ മറ്റ് ആളുകളെയും ഒന്നും ശ്രദ്ധിക്കുന്നില്ലേ അങ്ങോട്ട് ജീവിക്കുന്നു അത് മൂപ്പർ അറിയാതെ ക്യാമറയിൽ പകർത്തുന്ന പോലെ അത്രയും കൂൾ ആ ആൾ എന്നെ വിളിക്കൻ മാത്രം ഉള്ള ഒരു ബന്ധവും ഇല്ല ഞാൻ അനൂപ് ഏട്ടന്റെ കുറെ സിനിമകൾ കണ്ടു ആരാധിക്കുന്നു എന്നു മാത്രം എന്നാലും എന്റെ വീഴ്ചയറിഞ്ഞു എവിടുന്നോ നമ്പർ വാങ്ങി എന്നെ വിളിച്ചിട്ട് ഡ ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ ഞങ്ങളൊക്കെ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കട്ടിലിൽ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാൻസ് കളിച്ചു അനൂപ് ഏട്ടൻ പറഞ്ഞ വാക്ക് വെറും വാക്ക് അല്ലായിരുന്നു എഴുന്നേറ്റ് ചെറിയ വർക്കുകൾ എല്ലാം ചെയ്തു തുടങ്ങിയപ്പോൾ വീണ്ടും വിളിച്ചു ഒരു പരസ്യത്തിൽ ഒരു വേഷം ചെയ്യാൻ.

പക്ഷെ അത് ചെയ്യാൻ പറ്റിയില്ല ആ പരസ്യത്തിന്റെ ആള്കൾക്കു എന്നെ അറിയില്ല ഫെയിം ഉള്ള ആര്ടിസ്റ്റ് വേണം എന്നു പറഞ്ഞു അത് വേറെ ഒരാൾ ചെയ്തു അവരുടെ ന്യായമായ ആവശ്യം ആയിരുന്നു അനൂപ് ഏട്ടന് എന്നെ അവർക്ക് വേണ്ട എന്നു പറയാൻ ചെറിയ വിഷമം ഉണ്ടായിരുന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഒരു കുഴപ്പവും ഇല്യാ അനൂപ് ഏട്ടാ ഞാൻ കളി നിർത്തി പോവാൻ ഒരുങ്ങിയ ആൾ അല്ലെ ഇനി എന്ത് കിട്ടിയാലും എനിക്ക് ബോണസ് ആണ്. ഡാ അതൊന്നും അല്ല നിന്നെ വേണ്ട ഒരു കാലം വരും നീ നോക്കിക്കോ എന്നു പറഞ്ഞു അനൂപേട്ടൻ ഫോണ് വച്ചു. പിന്നെ വിളിക്കുന്നത് "മെഴുതിരി അത്താഴത്തില്ലേ" ബോബി എന്ന മനോഹരമായ ഒരു വേഷം തരുവാൻ ആയിരുന്നു ഷൂട്ടിങ് സമയത്ത് അരി പെറുക്കി അരി പെറുക്കി സ്വന്തമായി ഒരു റേഷൻകട തുടങ്ങാൻ ഉള്ള അത്രയും ആയി. എന്നാലും ഒരു മടുപ്പോ ദേഷ്യമോ കാണിക്കാതെ ചേർത്ത് നിർത്തി അടുത്ത സിനിമാ കിംഗ് ഫിഷിൽ വിളിച്ചപ്പോൾ ഷോട്ട് കഴിഞ്ഞപ്പോൾ ടാ നീ ഡവലപ്പ് ആയവല്ലോ എന്ന് പറഞ്ഞു "കിംഗ് ഫിഷ്"ന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാൻ അനൂപ് ഏട്ടനോട് പറഞ്ഞു അനൂപ് ഏട്ടാ എനിക്ക് അഭിനയിക്കുമ്പോൾ കൂടെ എന്നേക്കാൾ സീനിയർ (കഴിവുകൊണ്ടും സ്പീരിയൻസ് കൊണ്ടും)ഉള്ള ആളുകൾ ഉണ്ടേൽ ഒന്നും അഭിനയിക്കാൻ പറ്റൂല അതിന് മറുപടി ഒരുപാട് സമയം എടുത്തു എനിക്ക് പറഞ്ഞു തന്നു കൂടെ അഭിനയിക്കുന്ന ഒരു നടൻ കണ്ണിൽ നോക്കി അഭിനയിച്ചൽ അഭിനയിക്കാൻ പറ്റാതെ ഇരുന്ന ഇപ്പോഴത്തെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചു അവർഡുകൾ വാരിക്കൂട്ടിയ നടനെ കുറിച്ചെല്ലാം പറഞ്ഞു തന്നു തിരക്ക് കൂടേണ്ട അത് ചെയ്ത് ചെയ്ത് മാറിക്കൊള്ളും എന്നൊക്കെ.

ഞാൻ ആലോചികുന്നത് ഒന്നും അല്ലാത്ത എന്നെ ഇങ്നെ മോട്ടിവെറ്റ് ചെയ്യേണ്ട ഒരു കാര്യവും അനൂപേട്ടന് ഇല്ല അത് എന്തിനായിരിക്കും എന്ന എന്റെ ഉള്ളിലെ ചോദ്യത്തിന് ഞാൻ തന്നെ ഉത്തരം കണ്ടെത്തി എന്റെ അല്ലങ്കിൽ എന്നെപോലെ സിനിമയെ സ്നേഹിക്കുന്ന ആഗ്രഹിക്കുന്ന ആയിരങ്ങളുടെ മനസ്സ് ഒന്നും പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരു വലിയ മനുഷ്യൻ അതാണ് അനൂപ് ഏട്ടൻ. ഇന്ന് അനൂപ് ഏട്ടന്റെ പിറന്നാൾ ഒരുപാട് സിനിമകൾ ചെയ്ത് ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് നൽകുവാൻ സർവ്വേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ...പിറന്നാൾ ആശംസകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT