Entertainment

എന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അക്ഷയ്കുമാര്‍ ചിത്രം വീണ്ടും പ്രതിസന്ധിയില്‍; പൊലീസില്‍ പരാതിയുമായി യുവനടി

എന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അക്ഷയ്കുമാര്‍ ചിത്രം വീണ്ടും പ്രതിസന്ധിയില്‍; പൊലീസില്‍ പരാതിയുമായി യുവനടി

Author : സമകാലിക മലയാളം ഡെസ്ക്

മീ ടു വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അക്ഷയ് കുമാറിന്റെ ഹൗസ്ഫുള്‍ 4. ചിത്രത്തിന്റെ ഭാഗമായിരുന്ന സാജിദ് ഖാന്‍, നാനാ പടേക്കര്‍ എന്നിവര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ചിത്രം പ്രതിസന്ധിയിലായിരുന്നു.

ചിത്രത്തില്‍ അക്ഷയ് കുമാറും റിതേഷ് ദേശ്മുഖുമാണ്  പ്രധാനവേഷങ്ങളിലെത്തുന്നത്. സംവിധായകനായിരുന്ന സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നതോടെ ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറിയിരുന്നു. പിന്നാലെ സാജിദ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി.

തനുശ്രീ ദത്തയുടെ ആരോപണത്തെത്തുടര്‍ന്ന് അധികം വൈകാതെ നാനാ പടേക്കറും ചിത്രത്തില്‍ നിന്ന് പിന്മാറി. സാജിദിന് പകരം ഫര്‍ഹാദ് സാംജി സംവിധായകനായെത്തിയതോടെ അക്ഷയ് കുമാറും മടങ്ങിയെത്തി.  ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി.

ഷൂട്ടിങ് സെറ്റില്‍ വെച്ച് പവന്‍ ഷെട്ടി എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ''ടീ ബ്രേക്കിനിടെയാണ് സംഭവം. സഹപ്രവര്‍ത്തകനായ ആമിര്‍ എന്റടുത്തുവന്നിരുന്നു. പിന്നാലെ പവന്‍ ഷെട്ടിയും മറ്റ് നാലുപേരും ഞങ്ങള്‍ക്കടുത്തേക്ക് വന്നു. ആമിറിനെ വലിച്ചുകൊണ്ടുപോകാന്‍ നോക്കി. അതിനിടെ പവന്‍ എന്നെ എടുത്തുയര്‍ത്തി. എന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു. 

എന്റെ നിലവിളി കേട്ട് അക്ഷയ് കുമാറും റിതേഷും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് അക്ഷയ് സര്‍ ആണ്. ഞാന്‍ നിലവിളിച്ചപ്പോള്‍ തന്നെ പവന്‍ ഓടിരക്ഷപെട്ടു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, യുവതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല