Entertainment

എമ്പുരാനും ബി​ഗ് ബ്രദറും ഒന്നുമല്ല, മുന്നാഭായിക്കൊപ്പമുള്ള ലാലേട്ടന്റെ ചിത്രത്തിന് പിന്നിലെ രഹസ്യമിതാണ് 

ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം കണ്ട് ആവേശത്തിലാകുകയായിരുന്നു ലാലേട്ടൻ ആരാധകർ. പുതിയ മോഹൻലാൽ ചിത്രം ബി​ഗ് ബ്രദറിൽ സഞ്ജയ് ഉണ്ടോ? ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിലാണോ ഇരുവരും ഒന്നിക്കുന്നത് എന്നെല്ലാമായിരുന്നു സോഷ്യൽ ലോകത്തെ സംശയങ്ങൾ. എന്നാൽ ആ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. 

ബി​ഗ് ബ്രദറിന്റെ ചിത്രീകരണത്തിനായി മൈസൂരിലെ ഹോട്ടലിൽ താമസിച്ചപ്പോഴാണ് സഞ്ജയ് ദത്തിനെ കണ്ടതും ചിത്രം പകർത്തിയതെന്നും സിദ്ദിഖ് പറയുന്നു. ‘ഷൂട്ടിങ്ങിനായി ബിഗ് ബ്രദര്‍ സംഘം മൈസൂരില്‍ താമസിച്ച ഹോട്ടലിൽ തീര്‍ത്തും യാദൃശ്ചികമായി സഞ്ജയ് ദത്തും കൂട്ടരും എത്തുകയുണ്ടായി. അവിടെ വെച്ച് സഞ്ജയ് മലയാള സിനിമ സംഘത്തിന് ഒരു പാര്‍ട്ടി ഒരുക്കുകയും ചെയ്തു. എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലാല്‍ ഒപ്പം ചേര്‍ന്നു. ആലിയ ഭട്ടും മഹേഷ് ഭട്ടും അവിടെ താമസക്കാരായുണ്ടായിരുന്നു’, സിദ്ധിഖ് പറഞ്ഞു.  പാർട്ടിക്കിടയിൽ പകർത്തിയ ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീ‌ഡിയയിൽ പങ്കുവച്ചത്. 

‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. 

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ബോളിവുഡ് താരം അര്‍ബാസ് ഖാൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT