Entertainment

'എമ്പുരാന്‍ ആരാണ്'; ആരാധകരുടെ അര്‍ത്ഥം തേടലിന് വിരാമം; മറുപടിയുമായി പൃഥി

ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ ആരാധകരും മറ്റുള്ളവരും ഇപ്പോള്‍ തേടുന്നത് എമ്പുരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥമാണ്. അതിന് കാരണമായത് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് എമ്പുരാന്‍ എന്ന് പേരിട്ടതോടെയാണ്. എന്നാല്‍ ആ പേരിന് പിന്നിലെ കഥ ചിത്രത്തിന്റെ സംവിധായകന്‍ പൃഥിരാജ് തന്നെ പറയുന്നു.

ചിത്രത്തിന്റെ പേര് എമ്പുരാന്‍ എന്ന് കേട്ടപ്പോള്‍ എല്ലാവരും തിരയുന്നത് ആ വാക്കിന്റെ അര്‍ത്ഥമാണ. ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (enttiy). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥമെന്ന് പൃഥിരാജ് പറഞ്ഞു.

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയതത്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു  ചിത്രത്തിന്റെ പ്രഖ്യാപനം. 'എമ്പുരാന്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു. 

'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്', പൃഥ്വിരാജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT