Entertainment

'എല്ലാ ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു': വൈകാരികമായി പ്രിയങ്ക ചോപ്ര, കുറിപ്പ് 

അച്ഛന്‍ ഒപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ച്ഛന്‍ അശോക് ചോപ്രയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ആറ് വര്‍ഷം മുന്‍പ് 2013ലാണ് പ്രിയങ്കയുടെ അച്ഛന്‍ മരിച്ചത്. അച്ഛന്‍ ഒപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്. 

എല്ലാ വര്‍ഷവും ഈ ദിവസം അനിയന്‍ സിദ്ദാര്‍ത്ഥും താനും അച്ഛനെ വിസ്മയിപ്പിക്കാനുള്ള വളികള്‍ തേടുമായിരുന്നെന്ന്‌ പ്രിയങ്ക ഓര്‍മ്മിക്കുന്നു. പക്ഷെ ഒരിക്കലും തങ്ങള്‍ക്ക് അതിന് സാധിച്ചിട്ടില്ലെന്നും എപ്പോഴും അച്ഛന്‍ അതൊക്കെ കണ്ടെത്തിയിട്ടുണ്ടാകുമെന്നും പ്രിയങ്ക പറയുന്നു. അതുകൊണ്ടുതന്നെ അച്ഛന്‍ എവിടെയായിരുന്നാലും എല്ലാദിവസവും അച്ഛന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയുന്നുണ്ടെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രിയങ്ക കുറിച്ചു. 

' ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അച്ഛന്റെ പിന്തുണയെക്കുറിച്ച് ഞാന്‍ ഓര്‍ക്കറുണ്ട്...ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങലിലും അച്ഛന്റെ ഉറപ്പ് ചോദിക്കാറുണ്ട്', പോസ്റ്റില്‍ പ്രിയങ്ക കുറിച്ചു. അച്ഛന്റെ അനുഗ്രഹങ്ങള്‍ക്ക് എന്നും നന്ദിയുണ്ടെന്നും എല്ലാ ദിവസവും അച്ഛന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നെന്നും പ്രിയങ്ക കുറിച്ചു. 

അച്ഛന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. ചിത്രത്തിന്റെ പശ്ചാതലത്തില്‍ അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ടതും അമ്മയ്ക്കായി പാടി നല്‍കിയിരുന്നതുമായ ഗാനവും ചേര്‍ത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല