Entertainment

എല്ലാം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്ന്, അപ്പോഴേക്കും വിവാദവും തുടങ്ങി; വ്യക്തത വരുത്തുകയാണ്, തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍ (വിഡിയോ) 

പ്രിയ വാര്യരും സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയും നിര്‍മാതാക്കളായ ചന്ദ്രശേഖറും മനീഷ് നായരും ചേര്‍ന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റ്റ രംഗം കൊണ്ടുതന്നെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത താരമാണ് നടി പ്രിയ വാര്യര്‍. കന്നിചിത്രത്തില്‍ തന്നെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരം രണ്ടാം ചിത്രത്തില്‍ മോളിവുഡില്‍ നിന്ന് ബോളിവുഡിലാണ് എത്തിനില്‍ക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവാണ് ഒരു അഡാറ് ലവിന് പിന്നാലെ പ്രിയ എത്തിനില്‍ക്കുന്ന ചിത്രം. 

പ്രഖ്യപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം ഒട്ടേറെ വിവാദങ്ങള്‍ക്കും കാരണമായി. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതമാണ് ശ്രീദേവി ബംഗ്ലാവിന്റെ പ്രമേയം എന്നായിരുന്നു ആരോപണങ്ങള്‍.ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ ഈ വിഷയത്തെ നിയമപരമായി നേരിടുന്ന സാഹചര്യത്തിലേക്ക് പോലും കാര്യങ്ങള്‍ എത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോഴെല്ലാം മൗനമായിരുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. പ്രിയ വാര്യരും ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയും നിര്‍മാതാക്കളായ ചന്ദ്രശേഖറും മനീഷ് നായരും ചേര്‍ന്നാണ് സിനിമയുടെ പ്രമേയം സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. 

ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലെന്നും ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്നും പ്രിയ പറഞ്ഞു. സിനിമയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി ടീം ശ്രീദേവി ബംഗ്ലാവ് രംഗത്തെത്തിയിരിക്കുന്നത്. വിവാദങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അപ്പോഴേക്കും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പറ്റിയ ഒരു സാഹചര്യം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. 'ഈ സിനിമയ്ക്ക് ശ്രീദേവിജിയുടെ ജീവിതമോ മരണമോ ആയി യാതൊരു ബന്ധവുമില്ല. ശ്രീദേവി ജിയുടെ കുടുംബവത്തേ വിഷമിപ്പിക്കണമെന്ന് ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല', പ്രിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം