Entertainment

'എല്ലാരും ചേർന്ന് കെട്ടിച്ചു, അമേരിക്കയിൽ സെറ്റിലാക്കി, ഭർത്താവ് ഇപ്പോഴും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്'; സത്യം തുറന്നുപറഞ്ഞ് ചന്ദ്ര ലക്ഷമൺ 

വിവാഹിതയായിട്ടില്ലെന്നും ഇപ്പോഴും സിം​ഗിൾ ആണെന്നും ചന്ദ്ര ‌ലക്ഷ്മണ്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമകളിലും സീരിയലുകളിലും തിളങ്ങിനിന്ന നടി ചന്ദ്ര ലക്ഷ്മണ്‍ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരുച്ചുവരാൻ ഒരുങ്ങുന്നു. പതിനഞ്ചു വർഷത്തോളം മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളില്‍ നിറസാന്നിധ്യമായിരുന്ന താരം മികച്ച വേഷങ്ങൾ തേടിയെത്തിയാൽ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണിപ്പോൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തിരിച്ചുവരവിനെക്കുറിച്ച് ചന്ദ്ര തുറന്നുപറഞ്ഞത്. 

എട്ടുവർഷത്തിലേറെയായി മലയാളത്തിൽ നിന്ന് വിട്ടുനിന്ന താരം ഇതിനിടയിൽ തന്നെക്കുറിച്ച് പുറത്തുവന്ന വ്യാജവാർത്തകളെക്കുറിച്ചും പ്രതികരിച്ചു.

'മലയാളത്തില്‍ നിന്ന് മാറിനിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ കെട്ടിച്ചുവിട്ടു. അമേരിക്കയില്‍ സെറ്റില്‍ ചെയ്യിപ്പിച്ചു. ഭര്‍ത്താവ് ഭയങ്കരമായിട്ട് എന്നെ പീഡിപ്പിച്ചു. അതുകാരണം ഞാന്‍ സീരിയല്‍ വിട്ടു, എന്നായിരുന്നു യൂട്യൂബില്‍ വന്നത്. വിവാഹമോചിതയായി എന്നുമാത്രം വന്നില്ല. ഇപ്പോഴും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്', ചന്ദ്ര പറയുന്നു. താൻ വിവാഹിതയായിട്ടില്ലെന്നും ഇപ്പോഴും സിം​ഗിൾ ആണെന്നും ചന്ദ്ര ‌പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി