ഗര്‍ഭകാലത്ത് താന്‍ നേരിടേണ്ടി വന്ന ബോഡി ഷേമിങ്ങിനെക്കുറിച്ച് നടി കരീന കപൂറിന്റെ തുറന്ന് പറച്ചില്‍ ബോളിവുഡ് ചലച്ചിത്രലോകം ഏറെ ചര്‍ച്ചചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭകാലത്ത് സിനിമാ നടിമാര്‍ അനുഭവിക്കുന്ന ബോഡിഷേമിങ്ങില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി.
എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ ഇത്തരം ട്രോളുകള്‍ക്ക് നല്‍കുന്ന മറുപടി. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറ. 'പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ' സമീറ പറഞ്ഞു. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്.
തന്റെ ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി പഴയപോലെയാകാന്‍ ഏറെ സമയമെടുത്തെന്നാണ് സമീറ പറയുന്നത്. 'ഭാരം കുറക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ? ട്രോളുകള്‍ക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്.
2016 ഡിസംബറിലാണ് കരീന കപൂറിന് കുഞ്ഞ് ജനിക്കുന്നത്. ഗര്‍ഭകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് വ്യായാമത്തിലൂടെ പഴയ രൂപത്തില്‍ മടങ്ങിയെത്തുകയും ചെയ്തു. കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തില്‍ കരീനക്കെതിരെ ട്രോളുകള്‍ വന്നിരുന്നു. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണിത്.
അമ്മയാണെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും വരെ കരീനക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നുവന്നു. 'ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാന്‍. എന്റെ ജീവിതമന്ത്രം അതാണ്'- ഇതായിരുന്നു കരീനയുടെ വിമര്‍ശകര്‍ക്കുള്ള മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates