Entertainment

എവിടെ? ഡോക്ടര്‍ സണ്ണിയെവിടെ?: മണിച്ചിത്രത്താഴില്‍ ലാലേട്ടനെ അന്വേഷിച്ച് ഫാന്‍സ്

ഈ ക്ലാസിക് ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ലാല്‍ പങ്കു വെച്ച ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രമാണ്. ഇന്നും ആരാധകര്‍ ഏറെ താല്‍പര്യത്തോടെ ഓര്‍ക്കുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അതിലെ ഡയലോഗുകളും വരെ മലയാളികള്‍ക്ക് കാണാപാഠമായിരിക്കും. 

റിലീസ് ചെയ്ത് ഇരുപത്തിയാറു വര്‍ഷമായിട്ടും മീമുകളായും ട്രോളുകളായും സോഷ്യല്‍മീഡിയയിലും ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നു. ഈ ക്ലാസിക് ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ലാല്‍ പങ്കു വെച്ച ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

ഏതാണ്ട് ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മണിച്ചിത്രത്താഴ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചെടുത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കഴിഞ്ഞ ദിവസം ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചതാണ് ചര്‍ച്ചയ്ക്ക് കാരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ആ ചിത്രത്തില്‍ നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ അണിനിരന്നിട്ടുണ്ട്.

സുരേഷ് ഗോപി, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, കെപിഎസി ലളിത, ശോഭന, സുധീഷ്, വിനയപ്രസാദ്, രുദ്ര, സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍, ഛായാഗ്രഹകന്‍ വേണു തുടങ്ങി മറ്റ് അണിയറപ്രവര്‍ത്തകരെല്ലാവരുമുണ്ട്. എങ്കിലും ഒരു പ്രധാനപ്പെട്ട വ്യക്തിയെ മറന്നു പോയെന്നും ആള്‍ എവിടെയെന്നുമാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ കണ്ട ആരാധകര്‍ക്ക് അറിയേണ്ടത്. 

നടന്‍ മോഹന്‍ലാലാണ് ചിത്രത്തില്‍ മിസ്സിങ്. ലാലേട്ടന്‍ എവിടെയെന്നും സണ്ണിക്കുട്ടനെവിടെപ്പോയെന്നും ചോദിച്ച് നിരവധി പേരാണ് ലാലിന്റെ പോസ്റ്റിനു ചുവടെ കമന്റു ചെയ്തിരിക്കുന്നത്. ചിത്രം പൂര്‍ണമല്ലെന്നും ക്രോപ്പ് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാണ്. എന്തായാലും അണിറപ്രവര്‍ത്തകരിലധികം പേരും അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും മറ്റുള്ളവരും എങ്ങനെ മിസായിപ്പോയെന്ന സംശയത്തിലാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT