Entertainment

'എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണും, ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി'; മനസ്സ് തുറന്ന് ദുല്‍ഖര്‍  

ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദുൽഖർ

Author : സമകാലിക മലയാളം ഡെസ്ക്

സ്കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്. വിട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ പറഞ്ഞു. 

അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെൺകുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ ഓർത്തെടുത്തു. സ്കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം ഇതിനിടയിൽ സൂചിപ്പിച്ചു. സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി. 

"പിന്നീട് എവിടെ പോയാലും, ആ  പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാൻ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്". 

അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു. 

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാൽ ആർകിടെക്ടണ്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT