Entertainment

ഏട്ടനും അനിയനും സിനിമ സംവിധാനത്തിലേക്ക്; സ്വപ്‌ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തി നീരജ് മാധവും സഹോദരനും 

ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനേതാവായാണ് നീരജ് മാധവ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഡാന്‍സിലും കൈവെച്ചു. പല താരങ്ങളെക്കൊണ്ടും ഡാന്‍സ് കളിപ്പിക്കാന്‍ നീരജിനായി. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് നടന്ന് അടുക്കാനുള്ള തയാറെടുപ്പിലാണ് താരം. സഹോദരന്‍ നവനീത് മാധവുമായി ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

നീരജ് മാധവിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. സംവിധായക മോഹവുമായാണ് താന്‍ സിനിമയില്‍ എത്തിയതെന്നും 2019 ല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നുമാണ് നീരജ് പറയുന്നത്. കുറേ നാളായി ചേട്ടന്റെ മനസിലുള്ള ത്രെഡാണ് സിനിമയാവുന്നത് എന്ന് നവനീത് വ്യക്തമാക്കി. സ്‌ക്രിപ്റ്റായിക്കൊണ്ടിരിക്കുകയാണെന്നും സംഗീതത്തിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നും നവനീത് കൂട്ടിച്ചേര്‍ത്തു. 

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരുവരും തയാറായില്ല. ബാക്കി വിവരം പിന്നാലെ വരും എന്നാണ് നീരജ് പറയുന്നത്. ഇതിന് മുന്‍പ് ഇരുവരും ചേര്‍ന്ന് ഞാന്‍ മലയാളി എന്ന മ്യൂസിക് വീഡിയോ പുറത്തുവിട്ടിരുന്നു. പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ആല്‍ബത്തിന്റെ സംവിധാനം നവനീതായിരുന്നു. നീരജിന് അഭിനേതാവിന്റെ റോളായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT