Entertainment

ഏറ്റവും ആകര്‍ഷണീയതയുള്ള ഇന്ത്യന്‍ പുരുഷന്‍: ധോണിയെയും പ്രഭാസിനെയും തള്ളി ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തില്‍ നിന്നും മറ്റാര്‍ക്കും ആദ്യ 15ല്‍ ഇടം നേടാനായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹൃദ്യമായ പുഞ്ചിരികൊണ്ടും അഭിനയശേഷി കൊണ്ടും ഇയാള്‍ പ്രേഷകഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിലാകെത്തന്നെ ദുല്‍ഖര്‍ മിന്നിത്തിളങ്ങുകയാണ്.

എല്ലാ വര്‍ഷവും രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക (മോസ്റ്റ് ഡിസൈറബിള്‍ മാന്‍ സര്‍വേ) ടൈം ഗ്രൂപ്പ് പുറത്തിറക്കാറുണ്ട്. ഇത്തവണ ഈ സര്‍വേയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പതിനാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും മറ്റാര്‍ക്കും ആദ്യ 15ല്‍ ഇടം നേടാനായിട്ടില്ല.

2016ലെ സര്‍വേയുടെ റിപ്പോട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ സാധിച്ചത് രണ്ട് താരങ്ങള്‍ക്കാണ്. ഏഴാം സ്ഥാനത്ത് തെലുങ്ക് താരം മഹേഷ് ബാബുവും 14ാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും. ഒന്നാം സ്ഥാനത്ത് മിസ്റ്റര്‍ വേള്‍ഡ് ആയ രോഹിത് ഖണ്ഡേല്‍വാളും രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ്.

കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ പട്ടികയില്‍ 41ാം സ്ഥാനത്തായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ജോണ്‍ എബ്രഹാമും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണിയും ബാഹുബലിയില്‍ അഭിനയിച്ച പ്രഭാസുമെല്ലാം ദുല്‍ഖറിനു പിന്നിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'