Entertainment

'ഏഴു വർഷമായി, ഈ പ്രപഞ്ചത്തിലെ എറ്റവും ഭാ​ഗ്യവതിയാണ് ഞാൻ'; നന്ദി പറഞ്ഞ് ശ്രദ്ധ കപൂർ

ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

യുവാക്കൾ നെഞ്ചിലേറ്റിയ ചിത്രം ആഷിഖി 2 ന്റെ ഏഴാം വാർഷികമാണ് ഇന്ന്. ശ്രദ്ധ കപൂറും ആദിത്യ റായ് കപൂറുമായിരുന്നു ചിത്രത്തിലെ നായകനും നായികയുമായി എത്തിയ. റിലീസിന് പിന്നാലെ ഇരുവരും ആരാധകരുടെ ഇഷ്ടജോഡിയായി മാറിയിരുന്നു. സം​ഗീതത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിലെ ​ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ഇപ്പോൾ ചിത്രത്തിന്റെ വാർഷികത്തിന് ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ശ്രദ്ധ കപൂർ. 

ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ചിത്രത്തിലെ രം​ഗങ്ങൾ ചേർത്ത് ആരാധകർ നിർമിച്ച കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. ഇന്ന് ആഷിഖി 2 ന് ഏഴു വയസ്. ജീവിതത്തിൽ ഏറ്റവും മികച്ച സമ്മാനം തന്നതിന് മോഹിത് സുരിക്ക് നന്ദി പറയുന്നു. വിശ്വസിച്ചതിന് വിശേഷ് ഫിലിംസിനോടും. മനോഹരമായ എഴുത്തിന് ഷ​​ഗുഫ്ത റഫീഖിനും നന്ദി. അവിശ്വസനീയമായ മികവുറ്റ സഹതാരമായതിന് ആദ്യത്യയോടും ഈ ചിത്രത്തിനായി എല്ലാം നൽകിയ ടീം അം​ഗങ്ങളോടും നന്ദി പറയുന്നു. ആരാധകരുടെ സ്നേഹം വിലമതിക്കാനാവാത്തതാണെന്നും താരം കുറിച്ചു. ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭാ​ഗ്യവതിയായ പെൺകുട്ടി താനാണെന്നും ശ്രദ്ധ വ്യക്തമാക്കി. 

2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 മോഹിത് ഷൂരി യാണ് സംവിധാനം ചെയ്തത്. ഗായകരുടെ പ്രണയവും അവരുടെ കരിയറുമാണ്ചിത്രത്തിൽ പ്രമേയമായത്. വലിയ കയ്യടിയാണ് ചിത്രം നേടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT