Entertainment

ഐശ്യര്യറായ്‌ക്കെതിരെയുള്ള മീം വിവാദത്തില്‍ വനിതാ കമ്മീഷനെ ട്രോളി കസ്തൂരി

ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീം നടി ഐശ്യര്യ റായ്‌യെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഒപീനിയന്‍ സര്‍വെ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം വിവേക് പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.  

ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വരികയും സ്ത്രീവിരുദ്ധമായ മീം പങ്കുവച്ചതിന് ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഒടുവില്‍ വിവേക് മാപ്പ് പറയുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

വിവാദത്തില്‍ വനിതാ കമ്മീഷനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. മറ്റൊരു മീം പങ്കുവച്ചാണ് കസ്തൂരി പ്രതികരണവുമായി രംഗത്ത് വന്നത്. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ദേശീയ വനിതാ കമ്മീഷന്‍ വിവേകിന് പിന്നാലെ പോകുന്നു എന്നാണ് കസ്തൂരിയുടെ പരിഹാസം.  

'തന്നെക്കുറിച്ചുള്ള ഒരു മീം തമാശയായെടുക്കാന്‍ വിവേകിന് സാധിച്ചു. എന്തിനാണ് ഈ ബഹളം. അതിവൈകാരികമായ ഇന്ത്യന്‍ ആവിഷ്‌കാരങ്ങള്‍ക്ക് പ്രായം ഏറുന്നു'- കസ്തൂരി എഴുതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT