രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'മന്ത്രിമാര്‍ക്ക് എപ്പോഴും തിരിക്കാണ്. അവര്‍ മനസിലാക്കേണ്ടത് ഞങ്ങള്‍ക്കും തിരക്കുണ്ടെന്നാണ്'
Adoor Gopalakrishnan
അടൂര്‍ ഗോപാലകൃഷ്ണന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഫിലിം സൊസൈറ്റി പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് എത്താന്‍ വൈകിയതില്‍ നീരസം പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് നാലുമണിയായിട്ടും മന്ത്രി എത്തിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ വേദിയില്‍ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം തുറന്നുപറഞ്ഞു.

'നേരത്തെ ഒരു സാംസ്‌കാരിക മന്ത്രി അത്യാവശ്യമായി ഒരു മീറ്റിങ് വിളിച്ചു കൂട്ടി. ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി ഇരിക്കുകയാണ്. മറ്റുള്ളവരെല്ലാം വന്നു. ഒന്നരമണിക്കൂര്‍ വെയ്റ്റ് ചെയ്തു. മന്ത്രി വന്നില്ല. പോകാനായി എഴുന്നേറ്റപ്പോള്‍ മന്ത്രി വന്നു. അവിടെയുള്ളവര്‍ക്ക് ആശ്വാസമായി. മന്ത്രി പറഞ്ഞു അഞ്ച് മിനിറ്റിനുള്ളില്‍ പോകണം. ഞാന്‍ പറഞ്ഞു മേലാല്‍ മന്ത്രിമാര്‍ വിളിക്കുന്ന ഒരുപരിപാടിക്കും പോകാന്‍ പാടില്ല. മന്ത്രിമാര്‍ക്ക് എപ്പോഴും തിരക്കാണ്. അവര്‍ മനസിലാക്കേണ്ടത് ഞങ്ങള്‍ക്കും തിരക്കുണ്ടെന്നാണ്'- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഐഎഫ്എഫ്‌കെ അന്താരാഷ്ട്രതലത്തില്‍ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏര്‍പ്പെടുത്തിയിട്ടില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള ഒരാളെ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയര്‍മാനാക്കണം. അല്ലെങ്കില്‍ അത് പേരുദോഷമുണ്ടാക്കും. ഐ.എഫ്.എഫ്.കെയുടെ വെബ്സൈറ്റ് കണ്ടാല്‍ സങ്കടകരമാണ്. താത്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നതാണ്', അടൂര്‍ പറഞ്ഞു.

മന്ത്രി വരാന്‍ രണ്ട് മണിക്കൂറായപ്പോള്‍ താന്‍ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നുകരുതിയാണ് പോകാതെയിരുന്നതെന്നും അടൂര്‍ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പരിപാടിക്ക് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചിട്ടുണ്ടെന്നും പക്ഷേ അത് വെളിപ്പെടുത്താന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Adoor Gopalakrishnan against pc vishnunath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

adoor prakash
K Muraleedharan
Today is your last working day: Read Oracle's 6 am termination email to staff
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com