Entertainment

ഐശ്വര്യ റായിക്കൊപ്പം ശോഭന, വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മ പങ്കുവച്ച് നടി; വൈറലായി ചിത്രം 

ചിത്രത്തിൽ നടിമാർക്കൊപ്പം ശോഭനയുടെ അമ്മയുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്കൊപ്പമുള്ള മലയാളികളുടെ പ്രിയ നായിക ശോഭനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്ത രാവൺ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളള ഫൊട്ടോയാണിത്. ചിത്രത്തിൽ നടിമാർക്കൊപ്പം ശോഭനയുടെ അമ്മയുമുണ്ട്. ശോഭന തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. 

”അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാൻ. മണിരത്‌നത്തിന്റെ രാവൺ സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്” എന്ന് കുറിച്ചാണ് ശോഭന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ ചിത്രം പങ്കുവച്ചത്. 

സിനിമയിലെ ‘കൽവരേ കൽവരേ’ എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് ശോഭനയായിരുന്നു. പൃഥ്വിരാജും ഐശ്വര്യയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.  ഗാനരംഗത്തിലെ അതേ കോസ്റ്റ്യൂമിലാണ് ഐശ്വര്യ ഫൊട്ടോയിലുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം