Entertainment

ഐശ്വര്യ റായിയുടെ പ്രണയങ്ങളെ ട്രോളാക്കി ; വിവേക് ഒബ്രോയ്ക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

സ്ത്രീത്വത്തെ അപമാനിക്കുകയാണ് താരം ചെയ്തതെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍

Author : സമകാലിക മലയാളം ഡെസ്ക്


 
മുംബൈ:
ഐശ്വര്യ റായിയുമായുണ്ടായ പ്രണയ ബന്ധത്തെ ഇലക്ഷന്‍ ട്രോളാക്കിയ സംഭവത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ്ക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്ര വനിതാ കമ്മീഷനാണ് താരത്തില്‍ നിന്നും വിശദീകരണം തേടിയത്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് താരം ചെയ്തതെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഐശ്വര്യയുടെ സല്‍മാന്‍ ഖാനുമായും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ തെരഞ്ഞെടുപ്പ് സര്‍വേകളായും അഭിഷേകുമായുള്ള ദാമ്പത്യ ജീവിതത്തെ തെരഞ്ഞെടുപ്പ് ഫലമായുമാണ് കാണിക്കുന്നത്. മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സല്‍മാനുമായുള്ള ഐശ്വര്യയുടെ ബന്ധം അഭിപ്രായ സര്‍വേ ആയും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടാണ് ട്രോളില്‍ പറയുന്നത്. അഭിഷേകും ആരാധ്യയും ഒന്നിച്ചുള്ള ഐശ്വര്യയുടെ ചിത്രത്തെ അന്തിമഫലമായിട്ടാണ് കാണിക്കുന്നത്. ട്വീറ്റിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവേക് ഒബ്രോയ്‌ക്കെതിരെ ഉണ്ടായത്. ബോളിവുഡില്‍ നിന്നും കായികരംഗത്ത് നിന്നും നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

വിവേക് ഒബ്രോയും ഐശ്വര്യയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം തകര്‍ന്നതോടെയാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവേക് ഒബ്രോയ്ക്ക് മുന്‍പ് ഐശ്വര്യ പ്രണയിച്ചിരുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെയാണ്. ഈ ബന്ധം വലിയ വിവാദമായിരുന്നു. ഐശ്വര്യയുമായി പ്രണയത്തിലായതോടെ വിവേക് ഒബ്രോയിയുമായി സല്‍മാന്‍ ശത്രുതയിലായി. സല്‍മാന്‍ പാതിരാത്രിയില്‍ 40 വട്ടം തന്നെ ഫോണ്‍വിളിച്ച് ശല്യം ചെയ്തുവെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവേക് ഒബ്‌റോയി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT