Entertainment

ഒടിയനില്‍ മമ്മൂക്കയുടെ ശബ്ദമില്ലേ, അപ്പുവിന്റെ ടീസര്‍ ആദ്യം വന്നത് ദുല്‍ഖറിന്റെ പേജില്‍ അല്ലേ; ഞങ്ങള്‍ തമ്മില്‍ മത്സരമില്ല, നല്ല സൗഹൃദത്തിലുമാണ്

തങ്ങള്‍ തമ്മില്‍ ഒരു മത്സരബുദ്ധിയും ഇല്ലെന്നും നല്ല സൗഹൃദത്തിലാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ താരരാജാക്കന്‍മാരായി വാഴാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളികള്‍ക്ക് അറിയാമെങ്കിലും പലപ്പോഴും ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുന്നത് പതിവാണ്. ഇരുതാരങ്ങള്‍ക്കും പ്രത്യേകം ഫാന്‍സ് ഗ്രൂപ്പുകാരുമുണ്ട്, ഇവര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും യുദ്ധമാണ് താനും. 

എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു മത്സരബുദ്ധിയും ഇല്ലെന്നും നല്ല സൗഹൃദത്തിലാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

'കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്?'- മോഹന്‍ലാല്‍ പറഞ്ഞു. 

'മമ്മൂട്ടിക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്'- മോഹന്‍ലാല്‍ വ്യക്തമാക്കി. 

മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി ശ്രീരാമനാണെന്നും ചിലര്‍ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും വിലയിരുത്തേണ്ട കാര്യമില്ലെന്നും ഈ ചോദ്യം നിങ്ങള്‍ മമ്മൂട്ടിക്കയോട് ചോദിച്ചാല്‍ അദ്ദേഹം 'അഡല്‍റ്റ് പേരന്റ്' എന്ന നിലയില്‍ ഗൗരവത്തിലുള്ള ഉത്തരം പറയുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT