Entertainment

ഒടിയനില്‍ നിന്നും മഞ്ജു വാര്യരെ ഒഴിവാക്കിയോ? ശ്രീകുമാര്‍ മേനോന്‍ പറയുന്നു

അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ശ്രീകുമാര്‍ മേനോന്‍ തന്നെ അക്കാര്യം തുറന്നു പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീകുമാര്‍ മേനോന്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്ന ഒടിയനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു ഉണ്ടാകില്ലെന്ന സൂചനകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ശ്രീകുമാര്‍ മേനോന്‍ തന്നെ അക്കാര്യം വ്യക്തമാക്കി. ഒടിയനില്‍ മഞ്ജു തന്നെ മോഹന്‍ലാലിന്റെ നായിക.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പരസ്യ സംവിധായകനായിരുന്ന ശ്രീകുമാര്‍ മേനോന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം തടഞ്ഞിരുന്നത് ദിലീപ് ആണെന്നായിരുന്നു വാര്‍ത്തകള്‍. 

തന്നെ കുടുക്കിയതിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്റെ സാന്നിധ്യമുണ്ടെന്നും, മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്നും ദിലീപും കൂട്ടരും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയനില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. 

കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ മഞ്ജു വാര്യരെ തിരികെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. മഞ്ജുവാര്യരെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് ദിലീപിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മോഹന്‍ലാലിനെ നായകനാക്കി ഒടിയനും, ബിഗ് ബജറ്റ് ചിത്രമായ മഹാഭാരതവും പ്രഖ്യാപിച്ചായിരുന്നു ശ്രീകുമാര്‍ മേനോന്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT