Entertainment

'ഒന്നാം ക്ലാസിൽ കൊണ്ടുപോയി നിർത്തിയാൽ തകർന്നുപോകും, ഈ ടീച്ചറിന്റെ ക്ലാസ് ഉ​ഗ്രൻ'; പ്രശംസിച്ച് മിഥുൻ

താൻ പലർക്കും ക്ലാസ് എടുത്തിട്ടുണ്ടെന്നും എന്നാൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരിക്കൽ ക്ലാസെടുക്കാൻ പോയപ്പോൾ തകർന്നു പോയി എന്നുമാണ് മിഥുൻ ഫേയ്സ്ബുക്കിൽ കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ങ്കുപ്പൂച്ചയുടേയും മിട്ടുപ്പൂച്ചയുടേയും കഥ പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറായി മാറിയിരിക്കുകയാണ് സായി ശ്വേത. സർക്കാരിന്റെ ഫസ്റ്റ് ബെൽ പദ്ധതിയുടെ ഭാ​ഗമായാണ് ടീച്ചർ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് രസകരമായി ക്ലാസ് എടുത്തത്. ഇത് ഹിറ്റായതോടെ അധ്യാപികയെ പുകഴ്ത്തി നിരവധി പേരാണ് രം​ഗത്തെത്തിയത്. സായി ശ്വേത ടീച്ചറിന്റെ ക്ലാസ് ഉ​ഗ്രൻ ആയിരുന്നു എന്ന് പറയുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. താൻ പലർക്കും ക്ലാസ് എടുത്തിട്ടുണ്ടെന്നും എന്നാൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരിക്കൽ ക്ലാസെടുക്കാൻ പോയപ്പോൾ തകർന്നു പോയി എന്നുമാണ് മിഥുൻ ഫേയ്സ്ബുക്കിൽ കുറിക്കുന്നത്.

മിഥുൻ മാനുവൽ തോമസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

‘അധ്യാപകൻ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളിൽ, പോസ്റ്റ്‌ ഗ്രാജുവേഷൻ ക്ലാസ്സുകളിൽ അടക്കം.. !! ഇന്നും ക്ലാസ്സുകൾ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകർന്ന് പോയത് ഒരിക്കൽ ഒന്നാം ക്ലാസ്സിൽ അവിചാരിതമായി അധ്യാപകനായി നിൽക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിർത്തിയാലും തകർന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രൻ ആയിരുന്നു.. നിസ്സംശയം.. !!’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

യാത്ര ഗുണകരമാകും, ഭാഗ്യം അനുകൂലമാണ്

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

SCROLL FOR NEXT