Entertainment

'ഒന്നു ചുംബിക്കുമ്പോള്‍ പോലും ഇടയിലുണ്ടാകും'; നാഗചൈതന്യയുടെ 'ആദ്യ ഭാര്യ'യെക്കുറിച്ച് സാമന്ത

താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് അവതാരക ചോദിച്ചത്

സമകാലിക മലയാളം ഡെസ്ക്

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹത്തിന് ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നാഗാര്‍ജുനയുടെ ആദ്യഭാര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോ ആയ ഫിറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് ഭര്‍ത്താവിനെക്കുറിച്ചുള്ള ഒരു രസകരമായ രഹസ്യം സാമന്ത പുറത്തുവിട്ടത്. 

സത്യത്തില്‍ തലയിണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ എന്നാണ് സാമന്ത പറയുന്നത്. വിവാഹശേഷമാണെങ്കിലും ഒന്നു ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് അവതാരകയായ ലക്ഷ്മി മച്ചു ചോദിച്ചത്. ഇതില്‍ പലതിനും മൗനമായിരുന്നു താരത്തിന്റെ മറുപടി. 

ഷോയില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം. അപ്പോഴും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തലയിണയെക്കുറിച്ച് താരം പറഞ്ഞത്. ഇതിലൂടെ ഒരുപാട് കാര്യങ്ങള്‍ താന്‍ പറഞ്ഞു എന്നാണ് സാമന്ത അവകാശപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

SCROLL FOR NEXT