Entertainment

'ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ'; രാജീവ് കളമശേരിക്ക് സഹായം അഭ്യര്‍ത്ഥിച്ച് നിര്‍മാതാവ്

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല

സമകാലിക മലയാളം ഡെസ്ക്

മിമിക്രി രംഗത്ത് തിളങ്ങി നിന്ന രാജീവ് കളമശ്ശേരി വളരെ അപ്രതീക്ഷിതമായാണ് രോഗബാധിതനാകുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഓര്‍മകള്‍ നശിച്ച രാജീവ് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം ഭേദമായി വന്നതാണെങ്കിലും ഇപ്പോള്‍ വീണ്ടും അവസ്ഥമോശമായിരിക്കുകയാണ്. രാജീവ് കളമശേരിക്ക് അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിന് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ശാന്തിവിള ദിനേശ്. ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചത്. 

ശാന്തിവിള ദിനേശിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വര്‍ഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....!

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......!

രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെണ്‍കുട്ടികളാണ്...... പെണ്‍കുട്ടികളല്ല ....... പെണ്‍കുഞ്ഞുങ്ങള്‍ ......!രാജീവിന്റേതല്ലാത്ത കാരണത്താല്‍ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നല്‍കിപ്പോയി...... അവരെ നോക്കാന്‍ വന്ന രണ്ടാംഭാര്യയില്‍ രണ്ട്.....!

പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കള്‍ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ ഞലിമശ ങലറശരശ്യേ യില്‍ കാര്‍ഡിയോളജി ചീഫ് ഡോക്ടര്‍ വിനോദിന്റെ ചികിത്സയിലായി.

അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്. എ.കെ. ആന്റണി, ഹൈബി ഈഡന്‍ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു. ചെയ്യാം എന്ന മറുപടിയും വന്നു. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്.ശ്രമങ്ങള്‍ തുടരാം.

രാജീവിനെ സ്‌നേഹിക്കുന്നവര്‍ ചെറിയ തുകകള്‍ എങ്കിലും നല്‍കണം ഈ അവസരത്തില്‍. ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്‌നേഹിക്കുന്ന മനസുകള്‍ കേള്‍ക്കണം.

എന്ന് ശാന്തിവിള ദിനേശ്.

A S Rajeev

A/c No. 10120100187644

IFSC Code FDRL0001012

Federal Bank

Kalamassery Branch

Kochi
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT