Entertainment

'ഒരു അമ്മ എങ്ങനെ ആകരുതെന്ന് എന്നെ പഠിപ്പിക്കുന്നതിന് നന്ദി'; അമ്മയ്ക്കെതിരെ തുറന്നെഴുതി പ്രമുഖ നടി സം​ഗീത 

അമ്മ തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ചാണ് സം​ഗീതയുടെ കുറിപ്പ്. 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിന്ന നടിയാണ് സം​ഗീത ക്രിഷ്. സിനിമകൾക്ക് പുറമെ ചാനലുകളിൽ റിയാലിറ്റി ഷോ ജഡ്ജായും അവതാരകയുമായൊക്കെ സം​ഗീത എത്തിയിരുന്നു. നടൻ ആര്യയുടെ ഏറെ വിവാദമായ എങ്ക വീട്ട് മാപ്പിളെയുടെ അവതാരകയും സം​ഗീതയായിരുന്നു. എപ്പോഴും വളരെ സന്തോഷത്തിൽ കാണപ്പെടുന്ന താരത്തിന്റെ വ്യക്തിജീവിതം പക്ഷെ അത്ര സന്തോഷം നിറഞ്ഞതല്ല. ജീവിതത്തിൽ നേരിടേണ്ടിവന്ന വലിയ ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. അമ്മ തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ചാണ് സം​ഗീതയുടെ കുറിപ്പ്. 

സം​ഗീതയുടെ ട്വിറ്റർ കുറിപ്പ്

പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. എല്ലാ ബ്ലാങ്ക് ചെക്കുകളിലും എന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ചതിനും നന്ദി. ജീവിതത്തിൽ ഒരിക്കൽപോലും ജോലിക്ക് പോകാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ തീരുമാനങ്ങൾക്ക് വഴങ്ങാതെ വന്നതോടെ നമ്മുടെതന്നെ വീട്ടിൽ എന്നെ തളച്ചിട്ടതിന് നന്ദി. ഞാന്‍ എന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നതുവരെ എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിനും നന്ദി. നിരന്ദരം എന്റെ ഭർത്താവിനെ ശല്യപ്പെടുത്തുന്നതിനും അതുവഴി എന്റെ കുടുംബസമാധാനം ഇല്ലാതാക്കുന്നതിനും നന്ദി. ഒരു അമ്മ എങ്ങനെ ആകരുതെന്ന് എന്നെ പഠിപ്പിക്കുന്നതിന് നന്ദി. ഏറ്റവുമൊടുവില്‍, ഈ വ്യാജ പ്രചരണങ്ങള്‍ക്കും പുതിയ കുറ്റപ്പെടുത്തലുകൾക്കും നന്ദി. കാരണം, ആരോടും മിണ്ടാട്ടമില്ലാതെ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയില്‍ നിന്നും ഇന്നു കാണുന്ന ധീരയും പക്വമതിയും ശക്തയുമായ സ്ത്രീയായി ഞാൻ മാറിയതിന് നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഒരു കാരണമായിട്ടുണ്ട്. അതിന് എന്നും നിങ്ങളോട് സ്‌നേഹമുണ്ടാകും. ഒരു ദിവസം നിങ്ങൾ നിങ്ങളുടെ ഈഗോയില്‍ നിന്നും പുറത്തു വരും, ഇറപ്പായും എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും.

മകൾ‌ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സം​ഗീതയുടെ അമ്മ അടുത്തിടെ രം​ഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് സം​ഗീതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാ​ഗം വ്യക്തമാക്കി നടി രം​ഗത്തെത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT