Entertainment

'ഒരു ആരാധിക തന്നോട് ബീജം ചോദിച്ചു'; വിക്കി ഡോണറിന് ശേഷമുണ്ടായ അനുഭവം തുറന്നു പറഞ്ഞ് ആയുഷ്മാന്‍ ഖുറാന

രിക്കല്‍ അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോയ സമയത്ത് ആരാധന തലയ്ക്കു പിടിച്ച ഒരു യുവതി തന്നോട് ബീജം ആവശ്യപ്പെട്ടെന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബീജം ദാനം ചെയ്യുന്ന ഒരു യുവാവിന്റെ കഥ പറഞ്ഞ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ ഖുറാന ബോളിവുഡില്‍ താരമാകുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2012 ല്‍ ഇറങ്ങിയ വിക്കി ഡോണര്‍ ഇതുവരെ ആരാധകര്‍ മറന്നിട്ടില്ല. ചിത്രത്തിലെ വിക്കി എന്ന കഥാപാത്രം ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ചിലസമയങ്ങളില്‍ ഇത് തലവേദനയുണ്ടാക്കുമെന്നാണ് ആയുഷ്മാന്റെ അനുഭവം തെളിയിക്കുന്നത്.

ഒരിക്കല്‍ അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോയ സമയത്ത് ആരാധന തലയ്ക്കു പിടിച്ച ഒരു യുവതി തന്നോട് ബീജം ആവശ്യപ്പെട്ടെന്നാണ് താരം പറയുന്നത്. ഒരു ടോക് ഷോയ്ക്ക് ഇടയിലാണ് തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്. അമ്മയ്‌ക്കൊപ്പം ഷോപ്പിങ് മോളില്‍ പോയ സമയത്ത് ഒരു ആരാധിക അടുത്തു വന്ന് ബീജം തരാമോ എന്ന് ചോദിച്ചു. അമ്മ ചണ്ഡീഗഢിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് അതിനാല്‍ ഇതു കേട്ട് അമ്മ തകര്‍ന്നു പോയെന്നും ആയുഷ്മാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഇതു കേട്ട് ചിരിയാണ് വന്നതെന്നാണ് താരം പറയുന്നത്. അമ്മ കൂടെയുണ്ട് അല്ലെങ്കില്‍ തരാമായിരുന്നു എന്ന് പറയാനാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി. 

ബോളിവുഡില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും തനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്നും ആയുഷ്മാന്‍ ഖുറാന പറഞ്ഞു. 'ഒരിക്കല്‍ ഒരു കാസ്റ്റിങ് സംവിധായകന്‍ എന്നോട് മോശമായി പെരുമാറി. ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആഗ്രഹം നടന്നില്ല' താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT