Entertainment

''ഒരു ചിക് ചിക് ചിക് ചിറകില്‍'': എബിയും സോനയും വീണ്ടും തീയേറ്ററുകളിലേക്ക്

കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷം തിയെറ്ററില്‍ വിജയം കൈവരിച്ച മൂന്നാമത്തെ ചിത്രമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്യാമ്പസ് സിനിമയുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് നിറം. എബിയും സോനയും വര്‍ഷയും തമ്മിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. റിലീസായതിന്റെ ഇരുപതാം വാര്‍ഷികത്തിലാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നത്.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ ചാക്കോച്ചന്‍ ലവേഴ്‌സ്, ചാക്കോച്ചന്‍ ഫ്രണ്ട്‌സ് എന്നീ സംഘടനകള്‍ ചേര്‍ന്ന് ആലപ്പുഴയില്‍ വച്ചാണ് നിറത്തിന്റെ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. കാന്‍സര്‍ബാധിതയായി കിടപ്പിലായ ഒരു യുവതിയുടെ ചികിത്സയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് വേണ്ടി കൂടിയാണിത്. 

കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷം തിയെറ്ററില്‍ വിജയം കൈവരിച്ച മൂന്നാമത്തെ ചിത്രമായിരുന്നു. ഫ്രണ്ട്‌സ്, പത്രം എന്നിവയായിരുന്നു മറ്റു രണ്ടു ചിത്രങ്ങള്‍. 

ഡോ ഇഖ്ബാല്‍ കുറ്റിപ്പുറം, ശത്രുഘ്‌നന്‍ എന്നിവരുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ശാലിനി, ജോമോള്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ബോബന്‍ ആലുംമൂടന്‍, ദേവന്‍, ലാലു അലക്‌സ്, അംബിക, ബിന്ദു പണിക്കര്‍, കോവൈ സരള, ബാബു സ്വാമി തുടങ്ങിയവരും ചത്രത്തില്‍ അഭിനയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ