Entertainment

'ഒരു നടിയായിപ്പോയി, അല്ലെങ്കില്‍ ഞാന്‍ പ്രണയിച്ചേനേ'; പ്രണയത്തെക്കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍

'നടി അല്ലായിരുന്നുവെങ്കില്‍ പ്രണയിച്ചു നോക്കിയേനെ'

സമകാലിക മലയാളം ഡെസ്ക്

സിനിമ അഭിനേതാവായതിനാല്‍ തനിക്ക് നല്ലൊരു കാമുകിയാവാന്‍ കഴിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ഒരുപാട് വിലക്കുകളുണ്ടെന്നാണ് കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. അച്ഛനേയും അമ്മയേയും പോലെ താന്‍ ഉദാരമായി ചിന്തിക്കുന്ന വ്യക്തിയല്ലെന്നും അവരേക്കാള്‍ യാഥാസ്ഥിതികമായാണ് ചിലപ്പോള്‍ താന്‍ ചിന്തിക്കുന്നതെന്നും പ്രയാഗ വ്യക്തമാക്കി. തനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് പറയാന്‍ പോലുമാവില്ല എന്നാണ് പ്രയാഗ പറയുന്നത്. 

'ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്ല അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായിപ്പോയി. നടി അല്ലായിരുന്നുവെങ്കില്‍ പ്രണയിച്ചു നോക്കിയേനെ. ആക്ടര്‍ ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിച്ചതല്ല.

എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യാഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്' പ്രയാഗ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT