Entertainment

ഒരു പിടിയും തരാതെ ട്രാന്‍സ്; അന്‍വര്‍ റഷീദിന്റെ മാജിക് എന്താണെന്ന് കാത്തിരുന്നു കാണണം! (ട്രെയിലര്‍)

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്


പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എത്തരത്തിലുള്ളതാണെന്ന് ഒരു 'പിടിയും' തരാത്തതാണ് ട്രെയിലര്‍. വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അതവതിപ്പിക്കുന്ന ചിത്രം എന്നത് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

ന്യാകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഫെബ്രുവരി 20നാണ്  ട്രാന്‍സ് തീയേറ്ററുകളിലെത്തുന്നത്. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ഷൂട്ട് ചെയ്തത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ജാക്‌സണ്‍ വിജയനാണ് സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT