Entertainment

ഒരു രൂപ ടിക്കറ്റില്‍ ബിഗിലി ട്രെയ്‌ലര്‍ പ്രദര്‍ശനം; ഫസ്റ്റ് ഷോയ്‌ക്കെന്ന പോലെ തള്ളിക്കയറി വിജയ് ആരാധകര്‍

ഒരു രൂപ ടിക്കറ്റ് നിരക്കിലെ പ്രത്യേക പ്രദര്‍ശനത്തിന് തീയെറ്ററുകളിലേക്ക് ആരാധകര്‍ തള്ളിക്കയറി

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗിലി. വിജയ്- ആറ്റ്‌ലി സൂപ്പര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിമിഷനേരംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് ട്രെയ്‌ലര്‍ കണ്ടത്. ബിഗിലി ട്രെയ്‌ലറിന് മാത്രമായി തമിഴ്‌നാട്ടിലെ തീയെറ്ററുകളില്‍ പ്രത്യേക ഷോ ഒരുക്കിയിരുന്നു. ഒരു രൂപ ടിക്കറ്റ് നിരക്കിലെ പ്രത്യേക പ്രദര്‍ശനത്തിന് തീയെറ്ററുകളിലേക്ക് ആരാധകര്‍ തള്ളിക്കയറി.

ചെന്നൈ ക്രോംപെട്ടിലുള്ള വെട്രി സിനിമാസ്, തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തുടങ്ങിയ തിയ്യറ്ററുകളിലൊക്കെ ഇത്തരത്തിലുള്ള ട്രെയിലര്‍ സ്‌പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. ഒരു രൂപ നിരക്കിലായിരുന്നു വെട്രി സിനിമാസിലെ ട്രെയ്‌ലര്‍ ഷോ. എന്നാല്‍ ടിക്കറ്റ് ട്രെയ്‌ലര്‍ ഷോയുടെ ടിക്കറ്റ് കിട്ടാനില്ലാത്തതിനാല്‍ ജിഎസ്ടി അടക്കം 30-35 രൂപ നല്‍കി ഓണ്‍ലൈനിലാണ് ആരാധകര്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നതെന്നാണ് വെട്രി തീയേറ്റര്‍ ഉടമ രാകേഷ് ഗൗതമന്‍ പറയുന്നത്. യൂട്യൂബില്‍ പുറത്തിറക്കിയ ട്രെയ്‌ലര്‍ അല്ല തീയെറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് ഗൗതമന്‍ പറയുന്നത്. ഇതിനായി തയ്യാറാക്കിയ പ്രിന്റ്  ആണെന്നും അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പും ഇതേപോലെ സൂപ്പര്‍താര ചിത്രങ്ങളുടെ ട്രെയ്‌ലറുകള്‍ക്ക് സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കാറുള്ള തിയേറ്ററാണ് വെട്രി സിനിമാസ്. ട്രെയ്‌ലര്‍ ഷോയ്ക്കായി തീയെറ്ററില്‍ എത്തിയ ആരാധകരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍താരത്തിന്റെ ചിത്രത്തിന്റെ ആദ്യദിനത്തിനെന്നത് പോലെയാണ് ട്രെയ്‌ലര്‍ ഷോയ്ക്കായി ആരാധകര്‍ തളളിക്കയറിയത്.

ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ദിപാവലി റിലീസായണ് ചിത്രം എത്തുക. 'ബിഗിലി'ന്റെ ഒഫിഷ്യല്‍ ട്രെയ്?ലര്‍ ശനിയാഴ്ചയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഇതുവരെ യുട്യൂബില്‍ 2.9 കോടിക്ക് മുകളില്‍ കാഴ്ച്ചക്കാരെ ലഭിച്ച ട്രെയ്‌ലര്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം