Entertainment

'ഒരു വടക്കൻ വീര​ഗാഥ' ചിത്രവുമായി ആരോമൽ ചേകവർ, കൂടെ ചന്തുവും

ഒരു വടക്കന്‍ വീരഗാഥയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾക്ക് മുൻപാണ് നടൻ സുരേഷ് ​ഗോപി ഇൻസ്റ്റ​ഗ്രാമിൽ എത്തിയത്. പഴയ ഓർമകളാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോൾ ഒരു വടക്കന്‍ വീരഗാഥയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ​ഗോപിയുമുണ്ടായിരുന്നു.

മമ്മൂട്ടിയ്ക്കും സംവിധായകന്‍ ഹരിഹരനും നിര്‍മ്മാതാവ് പി വി ഗംഗാധരനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നിൽക്കുന്നതാണ് ചിത്രം. സിനിമയിൽ ആരോമൽ ചേകവരുടെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തിയത്. കഥാപാത്രങ്ങളുടെ വേഷം ധരിച്ചാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും നിൽക്കുന്നത്. മനോഹരമായ ഓർമ്മ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

പുറത്തു വന്ന 'ഒരു വടക്കന്‍ വീരഗാഥ'. കേരളത്തില്‍ പ്രസിദ്ധമായ വടക്കന്‍ പാട്ടിലെ കഥകളെ മനോഹരമായി അവതരിപ്പിക്കപ്പെട്ട ചിത്രം. ദേശീയ തലത്തില്‍ മമ്മൂട്ടിയെ മികച്ച നടനും എം ടിയെ മികച്ച തിരക്കഥാകൃത്തും ആക്കിയ ചിത്രം പുരസ്‌കാരത്തിളക്കത്തോടൊപ്പം ജനസ്സമ്മിതിയും നേടിയ ചിത്രമായിരുന്നു. ചന്തു എന്ന കഥാപാത്രത്തിനായി പ്രേം നസീറിനെ ആദ്യം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് മമ്മൂട്ടിയുടെ ശരീരം കൂടുതല്‍ യോജിക്കുമെന്നു കണ്ട് ഹരിഹരന്‍ അദ്ദേഹത്തെ റോളിലേക്കായി തിരഞ്ഞെടുക്കുകയായിരുന്നു. ചന്തുവിന്റെ അമ്മാവനും കളരി ആചാര്യനുമായിരുന്ന കണ്ണപ്പന്‍ ചേകവരുടെ മകനായ ആരോമല്‍ ചേകവരുടെ റോളായിരുന്നു സുരേഷ് ഗോപിയ്ക്ക്. ഉണ്ണിയാര്‍ച്ചയായി മാധവിയും അരിങ്ങോടരായി ക്യാപ്റ്റന്‍ രാജുവും ചിത്രത്തിലുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT