Entertainment

ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പാട്! പല്ലവിയിലേക്കുള്ള മേക്കോവര്‍, വിഡിയോ കാണാം 

മേക്കപ്പിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഉയരെയുടെ അണിയറപ്രവർത്തകർ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രനെന്ന പാർവതിയുടെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആസിഡ് ആക്രമണത്തിന് ശേഷമുള്ള കഥാപാത്രത്തിന്റെ മേക്കപ്പ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മേക്കപ്പിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഉയരെയുടെ അണിയറപ്രവർത്തകർ. 

പല്ലവിയാകാനുള്ള പാർവതിയുടെ കഷ്ടപ്പാടുകൾ കണ്ട് താരത്തെ അഭിനന്ദിക്കുകയാണ് ആരാധകർ. മണിക്കൂറുകൾ നീണ്ടുനിന്ന മേക്കപ്പ് സെഷനുകളാണ് ഓരോ ദിവസവും നടന്നത്. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 

ദിവസവും നാലുമണിക്കൂറോളം എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. ഒരു വശം പൂർണ്ണമായും ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മാതൃകയിലേക്ക് മാറ്റുന്ന കാഴ്ച കണ്ട് അമ്പരന്നുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പാർവതിയുടെ ആത്മാർത്ഥത എടുത്തുപറയേണ്ടതാണെന്നാണ് പ്രേക്ഷകരുടെ വാക്കുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT