Entertainment

ഒരുക്കങ്ങൾ തുടങ്ങി, രൺബീർ-ആലിയ വിവാഹം ഡിസംബറിൽ; ആകാംഷയിൽ ബോളിവുഡ് 

അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം റിലീസിനെത്തുന്നതിന് പിന്നാലെയായിരിക്കും താരവിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് രൺബീർ-ആലിയ പ്രണയജോഡിയുടേത്. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയ താരങ്ങളുടെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഈ വർഷം ഡിസംബറിൽ കാത്തിരുന്ന ആ താരവിവാഹം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

ഓപ്പൺ മാഗസിനിൽ ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് ആണ് രൺബീർ-ആലിയ വിവാഹക്കാര്യം പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചെത്തുന്ന അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം റിലീസിനെത്തുന്നതിന് പിന്നാലെയായിരിക്കും താരവിവാഹം എന്നാണ് വിവരം. ഡിസംബർ നാലിനാണ് ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തുന്നത്. 

കുടുംബാംഗങ്ങളെ വിവാഹ തിയതി അറിയിച്ചെന്നും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. ‌കപൂര്‍ കുടുംബത്തിലെ ഇളംതലമുറക്കാരനായ അര്‍മാന്‍ ജെയിന്റെ വിവാഹത്തിന് രൺബീറിനും അമ്മ നീതു സിങ്ങിനും ഒപ്പമാണ് ആലിയ എത്തിയത്. ഇതോടെയാണ് ഇരുവരുടെയും വിവാഹവാർത്തകൾ വീണ്ടും ശ്രദ്ധനേടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ