Entertainment

ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകളെ കുറിച്ച് വിനീത്; രോഹിണിയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നെന്ന് ആരാധകർ 

രോഹിണി പ്രണാബ് , ഹെലൻ പോൾ എന്നീ രണ്ടു കഥാപാത്രങ്ങളാണ് അത്

Author : സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകളെ പരിചയപ്പെടുത്തുന്നതായിരുന്നു ആ പോസ്റ്റ്. രോഹിണി പ്രണാബ് , ഹെലൻ പോൾ എന്നീ രണ്ടു കഥാപാത്രങ്ങളാണ് അത്. 

രോഹിണിയുടെയും ഹെലന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകൾ എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിൽ നടി ശോഭന അവതരിപ്പിച്ച കഥാപാത്രമാണ് രോഹിണി പ്രണാബ്. ഹെലൻ പോൾ ആകട്ടെ വിനീത് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രവും.

സെക്‌സ് റാക്കറ്റിൻ്റെ വലയിലകപ്പെട്ട് മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറഞ്ഞ തിരയിൽ ഡോ. രോഹിണി പ്രണാബ് എന്ന സാമൂഹിക പ്രവര്‍ത്തകയായാണ് ശോഭന എത്തിയത്. രോഹിണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നെന്നും, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ? എന്നുമെല്ലാമാണ് കുറിപ്പിന് ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍.

ഹെലൻ എന്ന ചിത്രത്തിലെ അന്നയുടെ അഭിനയത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. ഹെലന്‍ കണ്ടിറങ്ങിയതിന്റെ മരവിപ്പ് മാറുന്നില്ലെന്നാണ് കമന്റുകളില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT