Entertainment

ഒരേ കണ്ണാല്‍... കട്ട ക്രിയേറ്റീവ് ടൊവിനോയും കൂട്ടായി അഹാനയും; ലൂക്കയിലെ ആദ്യ ഗാനം കാണാം 

ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന ലൂക്കയുടെ ‘ലൂക്ക’യിലെ ആദ്യ ഗാനമെത്തി. ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. നന്ദ ഗോപൻ, അഞ്ജു ജോസഫ്, സൂരജ് എസ് കുറുപ്പ്, നീതു എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും സൂരജ് എസ് കുറുപ്പാണ്.‍

പാട്ടിന്റെ ടീസർ രണ്ടുദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. അപ്പോൾ മുതൽ ആവേശത്തിലായിരുന്ന ആരാധകർ ​ഗാനം പുറത്തുവിട്ടതും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ടൊവിനോയും അഹാനയും നിറഞ്ഞുനിൽക്കുന്ന ​ഗാനത്തിലെ ഇരുവരുടെയും പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.

നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

അരുണും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ലൂക്കായുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. ജൂണ്‍ 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT