Entertainment

ഒരേ സമയം അഞ്ച് ചാനലില്‍ റിലീസ്; നൃത്തത്തില്‍ വീണ്ടും ഞെട്ടിച്ച് അഹാനയും അനിയത്തിമാരും 

കൃഷ്ണ കുമാറും, ഇഷാനിയും, ദിയയും, ഹന്‍സികയും കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ പതിവുപോലെ അഹാന തന്നെയാണ് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

യൂട്യൂബില്‍ തിളങ്ങി നില്‍ക്കുന്നവരാണ് അഹാനയും സഹോദരിമാരും. വ്യത്യസ്ത വിഡിയോകളുമായി നാല്‍വര്‍ സംഘം ആരാധകരെ പിടിച്ചിരുത്തുമ്പോള്‍ അച്ഛന്‍ കൃഷ്ണകുമാറും ഇവര്‍ക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. ഒരു വീട്ടില്‍ നിന്നുതന്നെ അഞ്ച് യൂട്യൂബേഴ്‌സ് ഉണ്ടെങ്കിലും അഞ്ച് പേരെയും ഒരുപോലെ പിന്തുണയ്ക്കുകയാണ് ആരാധകര്‍. 

പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് പേരുടെയും ചാനലുകളില്‍ ഇന്ന് ഒരേ വിഡിയോ എത്തിയതാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. നാല് സഹോദരിമാരും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇത്. മുമ്പും ഇവരുടെ നൃത്തവിഡിയോകള്‍ ഹിറ്റായിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരാളുടെ ചാനല്‍ മാത്രം റിലീസിനായി തിരഞ്ഞെടുക്കാറായിരുന്നു പതിവ്. ഇക്കുറി ആ പതിവാണ് ഇവര്‍ മാറ്റിയത്. 

നാല് പേരെയും ശ്രദ്ധിക്കാനായി നാല് തവണ വിഡിയോ കണ്ടെന്നും, എല്ലാവരുടെയും ചാനലില്‍ എത്തി വിഡിയോ കണ്ടെന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മുമ്പുള്ളതുപോലെ ആരാണ് കൂടുതല്‍ നന്നായി നൃത്തം ചെയ്തത് എന്ന് അറിയാനുള്ള അഭിപ്രായ വോട്ടെടുപ്പും നടക്കുന്നുണ്ട്. 

ഇക്കുറി പതിവില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു മത്സരം കൂടി അരങ്ങേറുന്നുണ്ടെന്നാണ് കമന്റില്‍ നിന്ന് മനസ്സിലാകുന്നത്. ആരുടെ ചാനലിലാണ് കൂടുതല്‍ കാഴ്ചക്കാര്‍ എന്നതാണ് അത്. കൃഷ്ണ കുമാറും, ഇഷാനിയും, ദിയയും, ഹന്‍സികയും കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ പതിവുപോലെ അഹാന തന്നെയാണ് മുന്നില്‍. ട്രെന്‍ഡിങ് ലിസ്റ്റില്‍ വിഡിയോ ഇടംനേടിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ്‌ ഷോ, തിരുവല്ലയില്‍ പൊതുപരിപാടി

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി പകരം സംവിധാനവുമായി യുഎഇ

'എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല'-മുന്നറിയിപ്പുമായി ട്രംപ്

ഡിജിസിഎയുടെ പുതിയ ഡയറക്ടര്‍ ജനറലായി വീര്‍ വിക്രം യാദവിനെ നിയമിച്ചു

'ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്

SCROLL FOR NEXT