ഏറ്റവും പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സംവിധായകൻ ലാൽ ജോസ്. ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നിമിഷയാണ് നായിക. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻറിലെത്തിയ ലാൽ ജോസ് പക്ഷെ കുറച്ചുകാലം പിന്നോട്ടുപോയി. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ മുതലുള്ള ഓർമകളിലേക്കാണ് ലാൽ ജോസ് എത്തിയത്. ഈ ഓർമകൾ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ഈവനിംഗ് കോളേജ് കഴിഞ്ഞുള്ള രാത്രിയാത്രകളും മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളുമൊക്കെ വിവരിച്ച് എഴുതിയ കുറിപ്പിൽ ബിജുമേനോനും സ്ഥാനമുണ്ട്.
ലാൽ ജോസ് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിന്റെ പൂർണ്ണരൂപം
നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..
ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശ്ശൂർ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ..
എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates