Entertainment

ഒറ്റ ഷോട്ടിൽ 85 മിനുട്ടുള്ള ചിത്രം; റിമ കല്ലിങ്കൽ നായിക 

ശവം എന്ന ചിത്രമൊരുക്കിയ ഡോണ്‍ പാലത്തറയാണ് സംവിധായകൻ

Author : സമകാലിക മലയാളം ഡെസ്ക്

റിമ കല്ലിങ്കൽ നായികയാകുന്ന സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. ശവം എന്ന ചിത്രമൊരുക്കിയ ഡോണ്‍ പാലത്തറയാണ് സംവിധായകൻ. റിമയ്ക്കൊപ്പം ജിതിന്‍ പുത്തഞ്ചേരിയും പ്രധാന കഥാപാത്രമായെത്തുന്നു. 

85 മിനിട്ടുള്ള സിനിമ ഒറ്റ ഷോട്ടിലുള്ള ഒരു കാര്‍ യാത്രയായാണ് ചിത്രീകരിച്ചിരിക്കുന്നത്. നീരജ രാജേന്ദ്രനും ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം.  

ഡോണ്‍ പാലത്തറ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി